You are Here : Home / വെളളിത്തിര

മണിയ്ക്ക് പകരക്കാരനായി നടന്‍ ടിനി ടോം

Text Size  

Story Dated: Tuesday, July 12, 2016 12:10 hrs UTC

ഡഫേദാര്‍' എന്ന സിനിമയില്‍ മണിയ്ക്ക് പകരക്കാരനായി നടന്‍ ടിനി ടോം എത്തുന്നു. ജോണ്‍സന്‍ എസ്തപ്പാന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യാനിരുന്ന ' ചിത്രത്തിന്റെ തിരക്കഥയും ഷൂട്ടിങിനുള്ള ഒരുക്കങ്ങളും പൂര്‍ണ്ണതയിലേയ്ക്ക് എത്തുന്നതിനിടെ ആയിരുന്നു മണിയുടെ വിയോഗം. കഥാപാത്രത്തെ ഏറ്റെടുക്കാന്‍ ടിനിയ്ക്ക് ധൈര്യം വന്നില്ല. 65 വയസുള്ള കഥാപാത്രമാണ് ഇത്. ഡഫേദാര്‍ ജോലിയോടുള്ള വൈകാരിക അടുപ്പം മൂലം റിട്ടയര്‍മെന്റിനു ശേഷവും അതേവേഷത്തില്‍ സ്ഥിരമായി കളക്‌ട്രേറ്റിലെത്തുന്ന 'അയ്യപ്പന്‍' എന്ന കഥാപാത്രം. അനന്യയാണ് നായിക. റഫീഖ് അഹമ്മദ്, കെ. ജയകുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഇളയരാജ സംഗീതം പകരുന്നു. ശ്രേയാ ഘോഷാല്‍, വിജയ് യേശുദാസ് എന്നിവര്‍ക്കൊപ്പം ഇളയരാജയും ഗാനം ആലപിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.