You are Here : Home / വെളളിത്തിര

കണ്ണു നനഞ്ഞല്ലാതെ മമ്മൂട്ടിയുടെ ആ പ്രസംഗം കേള്‍ക്കാനാകില്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, March 21, 2016 12:36 hrs UTC

കണ്ണുനനഞ്ഞല്ലാതെ മമ്മൂട്ടിയുടെ ആ പ്രസംഗം കേള്‍ക്കാനാകില്ല.മണിയുടെ അനുസ്മരണയോഗത്തില്‍ മമ്മൂട്ടി നടത്തിയ ഹൃദയം തൊട്ടുള്ള വാക്കുകള്‍ ആയിരങ്ങളാണ് പങ്കുവെക്കുന്നത്. നവമാധ്യമങ്ങളില്‍ ഇന്ന് പ്രസംഗം സജീവ ചര്‍ച്ചയുമാണ്. മണി ചെയ്ത വേഷങ്ങള്‍ ചെയ്യാനുള്ള കഴിവ് തനിക്കില്ലെന്ന് മമ്മൂട്ടി പ്രസംഗിച്ചിരുന്നു. ഹൃദയത്തില്‍ തൊട്ടുള്ള വാക്കുകളെന്ന് വിശേഷിപ്പിക്കാന്‍ പറയുന്നതല്ലെന്ന് ആ വീഡിയോ കാണുന്ന ആര്‍ക്കും ബോധ്യമാകും. മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ പ്രസംഗം, ഇതിനകം തന്നെ 15 ലക്ഷത്തോളം പേരാണ് കണ്ടത്. വീഡിയോ ഇതിനകം തന്നെ നാല്‍പ്പത്തി രണ്ടായിരത്തിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ചാലക്കുടിയില്‍ മണിയുടെ അനുസ്മരണ ചടങ്ങിലായിരുന്നു മഹാനടന്റെ അനുസ്മരണം. മമ്മൂട്ടിയുടെ അക്കൗണ്ടില്‍ ഏറ്റവുമധികം ജനങ്ങള്‍ കണ്ട് വീഡിയോയും ഈ പ്രസംഗമായിരുന്നു. https://www.youtube.com/watch?v=E_IAz1NdKhU

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.