You are Here : Home / വെളളിത്തിര

സംവിധാനം മാത്രമല്ല അഭിനയവും എനിക്കറിയാം-ലാല്‍ ജോസ്

Text Size  

Story Dated: Wednesday, September 04, 2013 11:12 hrs UTC

പ്രമുഖ സംവിധായകനായ ലാല്‍ ജോസ് വീണ്ടും നടനാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന നടന്‍ എന്ന സിനിമയിലാണ് ലാല്‍ ജോസ് അഭിനയിക്കുന്നത്. അഭിനയം തൊഴിലായി സ്വീകരിച്ച ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് നടന്‍. ലാല്‍ ജോസിന്റെ റോള്‍ എന്താകുമെന്നു ഇനിയും വെളിപ്പെടുത്തിയിട്ടില്ല.രമ്യ നമ്പീശന്‍ ആണ് നായിക. കെ പി എ സി ലളിത, സജിത മഠത്തില്‍ , ജയരാജ്‌ വാര്യര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അഭിനേതാക്കളാണ്.കൊല്ലത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.കമലിന്‍റെ ശിഷ്യനായ ലാല്‍ ജോസ് നേരത്തെ അഴകിയ രാവണനിലും എന്നോടിഷ്ടം കൂടാമോയിലും അഭിനയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.