You are Here : Home / വെളളിത്തിര

ലാല്‍ ജോസ് ചിത്രത്തില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കി

Text Size  

Story Dated: Saturday, January 23, 2016 05:53 hrs UTC

ലാല്‍ ജോസ് ചിത്രത്തില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കി. ലാല്‍ ജോസ് ആവശ്യപ്പെട്ട സമയത്ത് ഡേറ്റ് നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് നിവിനെ ഒഴിവാക്കി. മുതിര്‍ന്ന സംവിധായകര്‍ക്ക് നിവിന്‍ ഡേറ്റ് നല്‍കാറില്ല. ചാനല്‍ ചര്‍ച്ചയിലാണ് ഒരു മുതിര്‍ന്ന സംവിധായകന്‍ നിവിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ മനഃപൂര്‍വം ആരെയും അവഗണിച്ചിട്ടില്ലെന്ന് നിവിന്‍ അന്ന് മറുപടി നല്‍കുകയും ചെയ്തിരുന്നു. എന്തൊക്കെയോ ഒഴിവുകഴിവുകള്‍ പറഞ്ഞ് നിവിന്‍, ലാല്‍ ജോസിന്റെ ചിത്രം ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. നിവിന്‍ പോളി മുതിര്‍ന്ന സംവിധായകരെ അവഗണിക്കുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.നേരത്തെ ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും നിവിന്‍ പിന്‍മാറിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.