You are Here : Home / വെളളിത്തിര

മിയ ജോര്‍ജ് 2014 ലെ താരപ്രഭയാവുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, January 18, 2014 01:32 hrs UTC

 

ചുരുങ്ങിയ കാലം കൊണ്ട് സിനിമ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് യുവ നായിക മിയ ജോര്‍ജ് മലയാള സിനിമയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നു. സീരിയലിലൂടെ കടന്നു വന്ന മിയ ജോര്‍ജ് ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡിലാണ് നായികയായി അരങ്ങേറുന്നത്. കാണികളെ വിസ്മയിപ്പിച്ചു കൊണ്ടുള്ള ഈ അരങ്ങേറ്റം ജനലക്ഷങ്ങളുടെ ആരാധകനായ മോഹന്‍ലാലിന്റെ നായിക ആയിട്ടാണു വേഷമിടുക. എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി. അനൂപാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബി. ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത അവസാന ചിത്രം ഗ്രാന്റ്മാസ്റ്ററായിരുന്നു.

കുഞ്ചാക്കോബോബനോടൊപ്പം വിശുദ്ധനിലും ജയറാം നായകനായ സലാം കാശ്മീരിലും ദിലീപിനൊപ്പം റിങ്ങ് മാസ്റ്റിലും നായികയായി അഭിനയ പാടവം തെളിയിച്ച മിയ 2014 ലെ താരങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റും എന്നതില്‍ സംശയം വേണ്ട.

എല്ലാ ഭാവുകങ്ങളും നേരുന്നു.

എബി മക്കപ്പുഴ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.