You are Here : Home / വെളളിത്തിര

ഞാ​ന​യാ​ള്‍​ക്കി​ട്ട് ഒ​ന്ന് പൊ​ട്ടി​ച്ചു.....

Text Size  

Story Dated: Thursday, February 07, 2019 01:15 hrs UTC

മീ ​ടൂ പോ​ലെ​യു​ള്ള കാം​പെ​യി​നു​ക​ള്‍ സ​ജീ​വ​മാ​യിക്കൊ​ണ്ടി​രി​ക്കെ അ​തി​ക്ര​മ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ മി​ണ്ടാ​തെ നി​ല്‍​ക്കു​ക​യ​ല്ല, പ്ര​തി​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് തു​റ​ന്നുപ​റ​ഞ്ഞ് ന​ടി ര​ജി​ഷ വി​ജ​യ​ന്‍. ഇ​പ്പോ​ള്‍ സി​നി​മ​ക​ളു​ടെ തി​ര​ക്കി​ലാ​ണെ​ങ്കി​ലും താ​ന്‍ പ്ല​സ് വ​ണ്ണി​ല്‍ പ​ഠി​ക്കു​ന്പോ​ള്‍ ബ​സി​ല്‍ വെ​ച്ചു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തപ്പറ്റി ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 
 
ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ര​ജി​ഷ​യു​ടെ തു​റ​ന്നുപ​റ​ച്ചി​ല്‍. വൈ​കു​ന്നേ​രം സ്കൂ​ള്‍ വി​ട്ട് ബ​സി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​യിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ സ്കൂ​ള്‍ വി​ടു​ന്ന സ​മ​യം ഉൗ​ഹി​ക്കാ​മ​ല്ലോ, എ​ന്താ​യി​രി​ക്കും ബ​സു​ക​ളി​ലെ തി​ര​ക്കെ​ന്ന്. ഞാ​ന്‍ ക​യ​റി​യ ബ​സി​ല്‍ ഒ​രു കൊ​ച്ചു പെ​ണ്‍​കു​ട്ടി സ്ത്രീ​ക​ള്‍ ക​യ​റു​ന്ന വാ​തി​ലി​ന​ടു​ത്തു​ള്ള ക​ന്പി​യി​ല്‍ പി​ടി​ച്ച്‌ നി​ല്‍​ക്കു​ന്നു​ണ്ട്. മൂ​ന്നി​ലോ നാ​ലി​ലോ പ​ഠി​ക്കു​ന്ന പ്രാ​യ​മേ ആ ​കു​ട്ടി​ക്കു​ള്ളു. അ​ടു​ത്ത് സ്ത്രീ​ക​ളു​ടെ സീ​റ്റി​ല്‍ ര​ണ്ട് ആ​ന്‍റി​മാ​ര്‍ ഇ​രി​ക്കു​ന്നു. ഞാ​ന്‍ ഇ​പ്പു​റ​ത്ത് പി​ടി​ച്ച്‌ നി​ല്‍​ക്കു​ന്നു. ന​ല്ല തി​ര​ക്കാ​ണ്. ആ​ണു​ങ്ങ​ളെ​ല്ലാം പി​റ​കി​ല്‍. ബ​സി​ലെ കി​ളി പ​ടി​യിന്‍മേ​ല്‍ നി​ല്‍​ക്കു​ന്നു​ണ്ട്. 
 
ഞാ​ന്‍ നോ​ക്കു​ന്പോ​ള്‍ ആ ​പെ​ണ്‍​കു​ട്ടി പേ​ടി​ച്ച​ര​ണ്ട് നി​ല്‍​ക്കു​ക​യാ​ണ്. എ​ന്ത് പ​റ്റി​യെ​ന്ന് ആ​ലോ​ചി​ച്ച്‌ നി​ല്‍​ക്കു​ന്പോ​ഴാ​ണ് പ​ടി​യി​ല്‍ നി​ല്‍​ക്കു​ന്ന കി​ളി ക​ന്പി​ക്കി​ട​യി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ കാ​ലി​ല്‍ മോശമായി തൊ​ടു​ക​യും മ​റ്റും ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്നു. പ്ര​തി​ക​രി​ക്കാ​നാ​കാ​തെ പ​ക​ച്ച്‌ നി​ല്‍​ക്കു​ക​യാ​ണ് ആ ​പെ​ണ്‍​കു​ട്ടി. ഞാ​ന്‍ നോ​ക്കു​ന്പോ​ള്‍ അ​വി​ടെ ഇ​രി​ക്കു​ന്ന ആ​ന്‍റി​മാ​രും പ്ര​തി​ക​രി​ക്കു​ന്നി​ല്ല. അ​ടു​ത്ത് നി​ല്‍​ക്കു​ന്ന​വ​രൊ​ക്കെ ഇ​ത് കാ​ണു​ന്നു​ണ്ടെ​ങ്കി​ലും ആ​രും മി​ണ്ടു​ന്നി​ല്ല. അ​വ​സാ​നം ഞാ​ന്‍ പ്ര​തി​ക​രി​ച്ചു. ഒ​ച്ച വെ​ച്ചു. ഉ​ട​നെ അ​യാ​ള്‍ കു​ട്ടി​യോ​ട് ഞാ​നെ​ന്തെ​ങ്കി​ലും ചെ​യ്തോ എ​ന്ന ഭാ​വ​ത്തി​ല്‍ ക​ണ്ണു​രു​ട്ടാ​ന്‍ തു​ട​ങ്ങി. ഒ​ടു​വി​ല്‍ ഞാ​ന​യാ​ള്‍​ക്കി​ട്ട് ഒ​ന്ന് പൊ​ട്ടി​ച്ചു. പി​ന്നീ​ട് ആ​ളു​ക​ള്‍ കൂ​ടി ബ​സ് നി​ര്‍​ത്തി കി​ളി​യെ ഇ​റ​ക്കി​വി​ട്ടു. 
 
വീ​ണ്ടും മു​ന്നോ​ട്ട് പോ​യി. കു​റ​ച്ച്‌ സ്റ്റോ​പ്പു​ക​ള്‍ കൂ​ടി പി​ന്നി​ട്ട​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക്ക് ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​മെ​ത്തി. അ​വി​ടെ കാ​ത്തു നി​ന്ന കു​ട്ടി​യു​ടെ അ​മ്മ​യോ​ട് മോ​ളെ ഇ​ങ്ങ​നെ ഒ​റ്റ​യ്ക്ക് വി​ട​രു​തെ​ന്നും ഞാ​ന്‍ പ​റ​ഞ്ഞു. ഒ​രു പ​ക്ഷെ അ​ത്ര​യും ആ​ളു​ക​ള്‍ കൂ​ടെ​യു​ണ്ടെ​ന്ന തോ​ന്ന​ലാ​കാം പെ​ട്ടെ​ന്ന് പ്ര​തി​ക​രി​ക്കാ​നെ​ന്നെ പ്രേ​രി​പ്പി​ച്ച​ത്. ന​മ്മ​ള്‍ ന​മ്മ​ളെ ത​ന്നെ ആ ​സ്ഥാ​ന​ത്ത് ക​ണ്ടാ​ല്‍ പ്ര​തി​ക​രി​ക്കാ​തി​രി​ക്കാ​ന്‍ തോ​ന്നി​ല്ലെ​ന്നും ര​ജി​ഷ പ​റ​യു​ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.