You are Here : Home / വെളളിത്തിര

മലയാള സിനിമയുടെ പ്രശ്നങ്ങളെക്കുറിച്ചു പ്രിയങ്ക തുറന്നു പറയുന്നു ...

Text Size  

Story Dated: Tuesday, February 05, 2019 04:19 hrs UTC

ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി പ്രിയങ്ക. മലയാളസിനിമാമേഖലയിലെ ലിംഗവിവേചനത്തെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പ്രിയങ്ക ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

'എല്ലാ മേഖലകളിലും ഈ പറയുന്ന പ്രശ്നമുണ്ട്. ഞാന്‍ സിനിമയില്‍ എത്തിയിട്ട് പത്തുവര്‍ഷം കഴിഞ്ഞു. ഇതുവരെ അഭിനയിച്ചതെല്ലാം എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ളവരുടെ കൂടെയാണ്. അതുകൊണ്ട് ഇത്തരം പ്രശ്നം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ അതിന്റെയര്‍ഥം ഇതൊന്നും ഇവിടെയില്ല എന്ന് അല്ല. ഈ പ്രവണത ഭാവിയിലെങ്കിലും മാറേണ്ടത് തന്നെയാണ്. ' പ്രിയങ്ക പറഞ്ഞു.

സിനിമയില്‍ താന്‍ ഇടവേള എടുത്തിട്ടില്ലെന്നും തന്റെ സിനിമകളുടെ ജോലികള്‍ പൂര്‍ത്തിയാകാനും റിലീസാകാനും സമയമെടുക്കുന്നതുകൊണ്ടാണ് താന്‍ ഇടവേളയെടുക്കുകയാണെന്ന് തോന്നുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മാസ്ക് എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് പ്രിയങ്ക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.