You are Here : Home / വെളളിത്തിര

മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം സജീവം

Text Size  

Story Dated: Friday, February 01, 2019 04:06 hrs UTC

ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ മത്സരിക്കുമോ? ബിജെപി ഇതിനുവേണ്ടി പതിനെട്ടടവും നോക്കുന്നുണ്ട്. നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള നീക്കം സജീവമായി നടക്കുന്നുണ്ടെന്ന് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ വ്യക്തമാക്കിയതോടെയാണ് ലാലിന്റെ രാഷ്ട്രീയ പ്രവേശം വീണ്ടും സജീവ ചര്‍ച്ചയാകുന്നത്.
 
മോഹന്‍ലാലിനെ ഇറക്കി സീറ്റ് നേടാമെന്ന് പ്രതീക്ഷ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന. അതേസമയം, ഇക്കാര്യത്തില്‍ ലാല്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇതേ വിഷയത്തില്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് രാജഗോപാല്‍ പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നത്.
തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. അദ്ദേഹം തീരുമാനമൊന്നും പറഞ്ഞിട്ടില്ല' രാജഗോപാല്‍ പറഞ്ഞു.
 
 
 
ഇക്കാര്യത്തില്‍ മോദിയെകൊണ്ട് ഇടപെടല്‍ നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. മോദി ഉള്‍പ്പെടെ പ്രമുഖ ബിജെപി നേതാക്കളുമായി ലാലിനു നല്ല ബന്ധമാണുള്ളത്. ജന്മദിനാശംസകള്‍ നേര്‍ന്നു ട്വിറ്ററില്‍ സന്ദേശമയച്ചപ്പോള്‍ മോദി പ്രത്യേകം നന്ദി പറഞ്ഞതും, ന്യൂഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതുമെല്ലാം ലാലിന്റെ രാഷ്ട്രീയ പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.