You are Here : Home / വെളളിത്തിര

അനുസിത്താര ഇനി ദിലീപിനൊപ്പം

Text Size  

Story Dated: Wednesday, January 30, 2019 04:04 hrs UTC

സംവിധായകന്‍ വ്യാസന്‍ കെപിയും ദീലിപും ഒന്നിക്കുന്ന ഒരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.

മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന അനുസിത്താര ആദ്യമായി ദിലീപിനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ വളരെയധികം പ്രാധാന്യമുളള ഒരു വേഷത്തിലാണ് അനു എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിലെ നായികാ വേഷത്തിനായി അനുസിത്താരയെ തന്നെ ഉറപ്പിച്ചുവെന്നാണ് പുതിയ വിവരം ലഭിക്കുന്നത്.

മാര്‍ച്ചിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതെന്നും അറിയുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുളള ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുമെന്നും അറിയുന്നു.ചിത്രത്തില്‍ നടന്‍ സിദ്ധിഖും പ്രധാനപ്പെട്ടൊരു കഥാപാത്രമായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഔദ്യാഗിക പ്രഖ്യാപനം ഉടനുണ്ടാവും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.