You are Here : Home / വെളളിത്തിര

ഓടിയനെതിരെ രൂക്ഷ വിമർശനം

Text Size  

Story Dated: Saturday, December 29, 2018 04:43 hrs UTC

2018ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ സാമ്ബത്തിക നേട്ടമുണ്ടാക്കിയവ 22 എണ്ണം മാത്രമാണെന്നും ഇല്ലാത്ത കളക്ഷന്‍ പെരുപ്പിച്ച്‌ കാണിച്ച്‌ ജനങ്ങളെ വിഡ്ഡികളാക്കരുതെന്നും നിര്‍മ്മാതാവ് സുരേഷ് കുമാര്‍. നല്ലതിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായി പരിശ്രമങ്ങള്‍ ഉണ്ടായാല്‍ മാത്രമേ വിജയം നേടാന്‍ പറ്റുകയുള്ളൂവെന്നും അദ്ദേഹം തുറന്നു പറയുന്നു.

അടിസ്ഥാനപരമായി സിനിമ നന്നാവണം. ഏത് സിനിമയായാലും ആര് അഭിനയിച്ച ചിത്രമായാലും കഥയും തിരക്കഥയും വളരെ പ്രധാനമാണ്. നല്ല കഥയില്ലാത്ത തിരക്കഥയില്ലാത്ത ചിത്രങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം നാനയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

100 കോടി ക്ലബ്ബില്‍ എത്തിയ സിനിമയെന്ന ചിലരുടെ പോസ്റ്റ് കാണാറുണ്ട്. തിയ്യേറ്ററില്‍ ഒരു ദിവസം തികച്ചു കളിക്കാത്ത സിനിമ 25 കോടി ക്ലബ്ബില്‍ കയറിയെന്ന് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടു. ബഡായി പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും കുറച്ചെങ്കിലും മര്യാദ വേണ്ടേ.

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനെയാണ് സുരേഷ് കുമാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.