You are Here : Home / വെളളിത്തിര

നാഗവല്ലിയുടെ മോഡൽ ആര് ?

Text Size  

Story Dated: Wednesday, December 26, 2018 03:16 hrs UTC

ഫാസിലിന്റെ മാസ്റ്റര്‍പീസ് ചിത്രമാണ് മണിച്ചിത്രത്താഴ്. ഇന്നലെ ചിത്രം പുറത്തിറങ്ങിയിട്ട് 25 വര്‍ഷം തികഞ്ഞിരുന്നു.

ഡോക്ടര്‍ സണ്ണിയെയും ഗംഗയെയും ഒന്നും ആരും തന്നെ മറന്നിട്ടുമില്ല. മലയാളം കണ്ടു വന്നിരുന്ന പ്രേത ചിത്രങ്ങളുടെ ചട്ടക്കൂടുകളെ തകര്‍ത്തെറിഞ്ഞ ഒന്നായിരുന്നു മണിച്ചിത്രത്താഴ്. ഇതിന് ശേഷം ഇതേ രീതിയില്‍ നിരവധി ചിത്രങ്ങള്‍ എത്തിയെങ്കിലും ഈ സിനിമ എല്ലാത്തിനും മുകളില്‍ ഇന്നും തുടരുന്നു.

ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഫാസില്‍. ചിത്രത്തില്‍ നാഗവല്ലിയുടെ ചിത്രത്തില്‍ ഉള്ള മോഡലിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.

അതൊരു കലാകാരന്‍ വരച്ച ചിത്രമാണെന്നും തന്റെ ഭാവനപ്രകാരം ആണ് അത് വരച്ചതെന്നും ഫാസില്‍ പറയുന്നു. അത് ഒരു മോഡലിനെയും ഉദ്ദേശിച്ചല്ലയെന്നും ആ കലാകാരന്റെ സ്വന്തം സൃഷ്ടി ആണെന്നും അത് വരച്ചയാളുടെ പേര് മറന്നു പോയെന്നും പാസില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.