You are Here : Home / വെളളിത്തിര

ഒടിയന്‍ വിവാദം ശമിച്ചപ്പോള്‍ ഇതാ മരയ്‌ക്കാര്‍ വിവാദം

Text Size  

Story Dated: Monday, December 24, 2018 02:01 hrs UTC

ഒടിയന്‍ വിവാദം ശമിച്ചപ്പോള്‍ ഇതാ മരയ്‌ക്കാര്‍ വിവാദം എത്തിയിരിക്കുകയാണ്. കൂടുതല്‍ ഹൈപ്പ് കൊടുത്ത ഒടിയന്‍ കണ്ട് നിരാശരായ ആരാധകര്‍ പോലുംക് ഒടിയനെ ട്രോളിയിരുന്നു. ഇപ്പോള്‍ ഇതാ മരയ്‌ക്കാര്‍ പോസ്റ്റര്‍ വിവധം എത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്‌ക്കാര്‍ ഒരു അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.


ദൂരദര്‍ശിനിയിലൂടെ മോഹന്‍ലാല്‍ നോക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്കാണ് വൈറലാകുന്നത്. എന്നാല്‍ ഫസ്‌റ്റ്‌ലുക്ക് പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം തന്നെ അത് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരും അതിന്റെ ചരിത്രപരമായ കാര്യങ്ങളുമായി ഈ ഫസ്‌റ്റ്‌ലുക്ക് ചേര്‍ത്തുവായിക്കുകയാണ്.

പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലി മരയ്ക്കാര്‍ പതിനേഴാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ച ടെലിസ്കോപ്പിലൂടെ നോക്കുന്നത് ചരിത്രപരമായ അബദ്ധമാണെന്നും ചിലര്‍ പറയുന്നുണ്ട്. ഒടിയന്‍ ചിത്രത്തിന്റെ ട്രെയിലറും ടീസറും കണ്ട് ആളുകള്‍ ചിത്രത്തില്‍ പലതും പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ ആളുകള്‍ കൂടുതലായി പ്രതീക്ഷിച്ചതുകൊണ്ടാണെന്ന് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും പലരും പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.