You are Here : Home / വെളളിത്തിര

ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി

Text Size  

Story Dated: Sunday, December 09, 2018 07:30 hrs UTC

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി. പുനര്‍ മൂല്യ നിര്‍ണയം നടത്തി.

ഉപന്യാസ മത്സരത്തിലാണ് ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി വിധി നിര്‍ണയം നടത്തിയത്. എന്നാല്‍ കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ കലോത്സവത്തില്‍ ജൂറിയംഗമായത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ജൂറിയംഗം സന്തോഷ് എച്ചിക്കാനമാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്. 14 ഉപന്യാസങ്ങള്‍ക്കാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്.

ദീപ വിധി കര്‍ത്താവായതിനെതിരെ നിരവധി പേര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു.

മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. മൂല്യ നിര്‍ണയം നടക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്ബത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.