You are Here : Home / വെളളിത്തിര

പാർവതി മുങ്ങി ?

Text Size  

Story Dated: Saturday, November 24, 2018 03:20 hrs UTC

സമൂഹമാധ്യമങ്ങളില്‍ നിന്നും നടി പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി.ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പ്രൊഫൈലുകള്‍ ഇപ്പോള്‍ ഇല്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു.
 
ഈ നിരന്തര സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം(നേരിട്ടുള്ള സന്ദേശം) വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ പിന്തുണ എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക്ക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്‌നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും' എന്ന് അന്ന് പാര്‍വതി കുറിച്ചിരുന്നു.
 
 
പാര്‍വതി അന്നു പറഞ്ഞ ബ്രേക്ക് ആയിരിക്കും ഇപ്പോള്‍ എടുത്തതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പുതിയ ചിത്രമായ 'ഉയരെ'യുടെ ചിത്രീകരണത്തിരക്കിലാണ് പാര്‍വതി ഇപ്പോള്‍. എന്തായാലും ഇക്കാര്യത്തില്‍ നടിയുടെ ഭാഗത്ത് നിന്നും ഒരു വിശദീകരണവും വന്നിട്ടില്ല.നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബിസഞ്ജയ് തിരക്കഥ എഴുതുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.