You are Here : Home / വെളളിത്തിര

എല്ലാരുമൊന്ന് കൂടെ നിന്നേക്കണേ. ട്ടോ

Text Size  

Story Dated: Wednesday, October 31, 2018 02:17 hrs UTC

''ഒന്നാം തീയതി നമ്മുടെ സിനിമ റിലീസാകുകയാണ്, ഡ്രാമാ. വളരെക്കാലത്തിന് ശേഷം ഞാന്‍ ചെയ്യുന്നൊരു ഹ്യൂമര്‍ കൂടുതലുള്ളൊരു സിനിമയാണ്. മാത്രമല്ല, അതില്‍‌ വിലപ്പെട്ടൊരു സന്ദേശം കൂടിയുണ്ട്. കാണൂ, അഭിപ്രായം അറിയിക്കൂ, എല്ലാരുമൊന്ന് കൂടെ നിന്നേക്കണേ. ട്ടോ'' രജ്ഞിത്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമയുടെ റിലീസിംഗ് വിശേഷവുമായി എത്തുകയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഹ്യൂമര്‍ ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകത. കേരളപ്പിറവി ദിനത്തില്‍ കേരളത്തിലെ 250 തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസിം​ഗിനായി ഒരുങ്ങുന്നത്.
 
വര്‍ണചിത്ര ​ഗു‍ഡ്ലൈന്‍ പ്രൊഡക്ഷന്‍സ് ആന്റ് ലില്ലി പാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം. കെ. നാസര്‍, മഹാസുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാ​ഗ്രഹണം നിര്‍വ്വഹിക്കുന്നത് അഴകപ്പനാണ്. ആശാ ശരത്, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ബൈജു, കനിഹ, അരുദ്ധതി നാഗ്, ബേബി ലാറ എന്നിവരാണ് ഈ ചിത്രത്തില്‍ മറ്റ് അഭിനേതാക്കളായി എത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.