You are Here : Home / വെളളിത്തിര

മഞ്ജുവാര്യര്‍ക്കൊപ്പം സെല്‍ഫി എടുക്കാൻ അവസരം

Text Size  

Story Dated: Sunday, September 30, 2018 03:37 hrs UTC

ഒക്ടോബര്‍ ഒന്നിന് ദേശീയ സന്നദ്ധ രക്തദാന ദിനത്തില്‍ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി (കെഎസ്‌എസിഎസ്) റെഡ് റിബണ്‍ ക്ലബ് സെല്‍ഫി മത്സരം സംഘടിപ്പിച്ചിരിക്കുന്നു. ഹാപ്പിനസ് ഈസ് ഡൊണേറ്റിംഗ് ബ്ലഡ്‌എന്ന സന്ദേശം പ്രമേയമാക്കി നടത്തുന്ന രക്തദാന ക്യാമ്ബില്‍ നിന്നും പങ്കുവയ്ക്കുന്ന സെല്‍ഫിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജേതാക്കള്‍ക്ക് നടി മഞ്ജുവാര്യര്‍ക്കൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

18 വയസ്സുപൂര്‍ത്തിയായവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുന്നത്. രക്തം എവിടെയാണ് നല്‍കിയത് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ എടുത്ത സെല്‍ഫി കെഎസ്‌എസിഎസിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കണം. സെല്‍ഫി പേജില്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം പേര്, വയസ്, ജനനതീയതി, ഫോണ്‍ നമ്ബര്‍, ഇമെയില്‍ വിലാസം, രക്തദാനം എന്നിവയും ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കുമുമ്ബ് ലഭിക്കണം. അഥവാ ksacs.sm@gmail.com എന്ന ഇമെയില്‍ വിലാസത്തിലും അയയ്ക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.