You are Here : Home / വെളളിത്തിര

മോഹന്‍ലാലിന്റെ വരവോടെ രാഷ്ട്രീയവും ഫാൻ ഫൈറ്റും തുടങ്ങി

Text Size  

Story Dated: Thursday, September 27, 2018 01:33 hrs UTC

ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടം. അതുകൊണ്ട് ആര് വന്നാലും പോയാലും തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നാണ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനോട് വിടപറഞ്ഞതിന് പിന്നാലെ മഞ്ഞപ്പടക്കൂട്ടം പ്രതികരിച്ചത്. പക്ഷേ ഒപ്പം നിന്നിരുന്ന സച്ചിന്റെ അഭാവം ഇത്തവണയില്ലാ എന്നത് ആരാധകരില്‍ ചെറിയ നിരാശ തീര്‍ത്തിരുന്നു എന്നതാണ് സത്യം.
 
ആ നിരാശ ആരാധകരില്‍ നിന്നും അകറ്റാന്‍ സര്‍പ്രൈസുമായിട്ടായിരുന്നു മാനേജ്‌മെന്റ് എത്തിയത്. സച്ചിനെ പോലെ മലയാളികള്‍ സ്‌നേഹിക്കുന്ന മോഹന്‍ലാലിനെ ഗുഡ് വില്‍ അംബാസിഡറാക്കി. ഇനിയാണ് കളി എന്നാണ് മഞ്ഞപ്പട കൂട്ടത്തിനൊപ്പം ചേര്‍ന്നതിന് പിന്നാലെ മോഹന്‍ലാല്‍ പറയുന്നത്.
 
 
 
മോഹന്‍ലാലിന്റെ വരവ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ ഇതുവരെ ഫുട്‌ബോളിനെ കുറിച്ച്‌ മാത്രം സംസാരിച്ചിരുന്ന ആരാധക കൂട്ടം മോഹന്‍ലാലിന്റെ വരവോടെ രാഷ്ട്രീയം പറയാനും, ഫാന്‍ ഫൈറ്റ് നടത്താനും തുടങ്ങിയെന്നാണ് മറ്റ് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന വാദം.
 
 
 
ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മെന്റര്‍, ഗുഡ് വില്‍ അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിന് അടിയില്‍ വന്ന് ചേരി തിരിഞ്ഞ് വാക് യുദ്ധം നടത്തുകയാണ് ആരാധകരിപ്പോള്‍.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.