You are Here : Home / വെളളിത്തിര

നസ്രിയെ നെഞ്ചോടു ചേർത്ത് ഫഹദ്

Text Size  

Story Dated: Wednesday, September 19, 2018 03:30 hrs UTC

ആരാധകരുടെ ഏറെ പ്രിയപ്പെട്ട താര ജോഡികള്‍ ഒരുമിച്ചെത്തി കൈയ്യടിനേടി. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സൈബര്‍ സുരക്ഷയെ സംബന്ധിച്ച സമ്മേളനം കൊക്കൂണ്‍ 11 പ്രചാരണ പരിപാടിയില്‍ അതിഥികളായാണ് ഇരുവരും എത്തിയത്. കൊക്കൂണിന്റെ ടീസര്‍ വിഡിയോ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നതിനായി ഫഹദ് നസ്രിയയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചത് ഓഡിയന്സിന്റെ ഇടയില്‍ ഹര്‍ഷാരവം കൂട്ടി. സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച്‌ ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണെന്ന് ഫഹദ് പറഞ്ഞു.

 

പരിപാടിയെ ശ്രദ്ധേയമാക്കിയത് ഫഹദിന്റെ പ്രസംഗമായിരുന്നു. നസ്രിയയെ നെഞ്ചോടു ചേര്‍ത്തി നിര്‍ത്തിയായിരുന്നു ഫഹദിന്റെ പ്രസംഗം.സൈബര്‍ സുരക്ഷ സംബന്ധിച്ച്‌ രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം വേദിയിലേയ്ക്ക് തിരികെ പോകാനൊരുങ്ങിയ നസ്രിയയെ അരികിലേയ്ക്കു ചേര്‍ത്തി നിര്‍‍ത്തിയായിരുന്നു ഫഹദിന്റെ പ്രസംഗം. ഞാന്‍ ഉദ്ഘാടനം ചെയ്താല്‍ മതി, ഇവള്‍ സംസാരിച്ചോളാമെന്നാണ് പറഞ്ഞത്, സദസ്സിനോട് ഫഹദ് തമാശരൂപേണ പറഞ്ഞു. ഇവിടെയെത്തിയപ്പോള്‍ പ്ലാന്‍ മാറ്റിയെന്നും ഇപ്പോള്‍ ഞാനാണ് ഉദ്ഘാടനം ചെയ്തതെന്നും അതിനാല്‍ ഫഹദ് സംസാരിക്കണമെന്നുമായിരുന്നു നസ്രിയയുടെ കൗണ്ടര്‍.

 

 
https://www.youtube.com/watch?time_continue=410&v=WNDDlQdVzCY

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.