You are Here : Home / വെളളിത്തിര

മാഡം വിളി വേദനപ്പിച്ചു

Text Size  

Story Dated: Tuesday, September 11, 2018 04:11 hrs UTC

ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് സിനിമാരംഗത്തുണ്ടായ ചില പ്രശ്‌നങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ചത് കുടുംബത്തിന് വേദനയുണ്ടാക്കിയെന്ന് നമിത പ്രമോദ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത ചാനല്‍ എന്നെ 'മാഡം' ആക്കി മാറ്റി. അന്ന് ഞാന്‍ പ്രിയന്‍ സാറിന്റെ തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. എന്നെ അത് മാനസികമായി ബാധിച്ചില്ല, പക്ഷേ കുടുംബത്തിന് അങ്ങനെ അല്ലായിരുന്നുവെന്ന് നമിത ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'ഇത്തരം കേസുമായി ബന്ധപ്പെട്ട് സ്വന്തം മകളുടെ പേര് വലിച്ചിഴയ്ക്കുമ്ബോള്‍ അമ്മയ്ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന പേടി ഓര്‍ത്തുനോക്കൂ. ഞങ്ങളുടേത് സാധാരണ കുടുംബമാണ്, എന്റെ പ്രായം തന്നെ എത്രയുണ്ട്? ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ കൊടുക്കുമ്ബോള്‍ ഈ കാര്യങ്ങളൊക്കെ അവരുമൊന്ന് ചിന്തിക്കണം, കൃത്യതയാണ് പ്രധാനമായും വേണ്ടത്.'

'സാധാരണ വിവാദങ്ങളെ തള്ളിക്കളയുകയാണ് ചെയ്യാറൊള്ളൂ. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അങ്ങനെയല്ല. ആരോ പറഞ്ഞാണ് ഈ വാര്‍ത്തയെക്കുറിച്ച്‌ ഞാന്‍ അറിയുന്നത്. ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ മാധ്യമപ്രവര്‍ത്തകരും വിളിച്ചു. എന്നാല്‍ ഇതൊക്കെ വന്നതുപോലെ തന്നെ പെട്ടന്ന് പോകുകയും ചെയ്തു. ആളുകളും അത് അത്ര ചര്‍ച്ച ചെയ്തില്ല. എന്റെ പേര് അവിടെ എന്തിന് കൊണ്ടുവന്നുവെന്നതിനെക്കുറിച്ച്‌ വ്യക്തത വരുത്തേണ്ടതുണ്ട്. അത് കഴിഞ്ഞാല്‍ മറ്റുകാര്യങ്ങളുമായി ഞാന്‍ മുന്നോട്ടു പോകും.' നമിത പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

ദിലീപിനൊപ്പമുള്ള പുതിയ ചിത്രം പ്രൊഫസര്‍ ഡിങ്കന്റെ വിശേഷങ്ങളും നമിത പങ്കുവച്ചു. മാജിക്കിന്റെ പശ്ചാത്തലത്തിലുളള ചിത്രമാണ് പ്രൊഫസര്‍ ഡിങ്കനെന്ന് നമിത പറയുന്നു.അവതാര്‍ പോലുളള സിനിമകള്‍ തിയറ്ററുകളില്‍ അന്തം വിട്ടിരുന്ന് കണ്ടിരുന്ന താന്‍ പ്രൊഫസര്‍ ഡിങ്കന്‍ ത്രിഡിയാണെന്ന് റാഫി പറഞ്ഞപ്പോള്‍ "ത്രി ഡി തന്നെയാണോ?"എന്ന് അത്ഭുതത്തോടെ ചോദിച്ചുവെന്നും നമിത പറയുന്നു. ചിത്രത്തില്‍ റാഫി അവതരിപ്പിക്കുന്ന മജീഷ്യന്റെ മകളുടെ വേഷമാണ് തനിക്കെന്ന് നമിത വെളിപ്പെടുത്തി.

'റാഫി ഇക്കയാണ് ചിത്രത്തെക്കുറിച്ച്‌ ആദ്യം എന്നോട് പറയുന്നത്. ഈ സിനിമയുടെ തിരക്കഥയും അദ്ദേഹം തന്നെയാണ്. റോള്‍ മോഡല്‍സില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ കൂടുതലൊന്നും എനിക്ക് ചോദിക്കേണ്ടി വന്നില്ല. മാജിക്കിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ശരിക്കും ഫാന്റസിയും മാജിക്കും പ്രമേയമാകുന്ന സിനിമകള്‍ക്ക് ത്രിഡി നന്നായി ചേരും.'

വിവാഹ ശേഷം താന്‍ അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് നമിത പ്രമോദ് പറയുന്നു. തന്റെ അമ്മയെ പോലെ നല്ലൊരു വീട്ടമ്മയാകണം വിവാഹ ശേഷം എന്നാണ് ആഗ്രഹമെന്നും നമിത പറയുന്നു. എങ്കിലും വിവാഹത്തെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും നേരത്തെ നമിത കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് അവര്‍ ആരോപിച്ചു. സിനിമാരംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും വാര്‍ത്തയിലേയ്ക്ക് മാധ്യമങ്ങള്‍ വലിച്ചിഴച്ചു. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അത്തരം മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണം.

Namitha-Pramod വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് നമിത പ്രമോദ്; 'നടി ആക്രമിക്കപ്പെട്ട കേസിലേക്ക് മാധ്യമങ്ങള്‍ എന്റെ പേര് വലിച്ചിഴച്ചു; ഏറ്റവും വലിയ ആഗ്രഹം മോഹന്‍ലാലിനും മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാന്‍'

നടിയേ ആക്രമിച്ച കേസില്‍ യുവ നടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ നടി നമിതാ പ്രമോദാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പടര്‍ന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള നടി ദിലീപിനോടൊപ്പം ചുരുക്കം സിനിമകളില്‍ അഭിനയിച്ചുണ്ടെന്നുമായിരുന്നു വ്യാജവാര്‍ത്ത.

ഒരാളെകുറിച്ച്‌ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുമ്ബ് അതിന്റെ കൃത്യതയെകുറിച്ച്‌ മാധ്യമങ്ങള്‍ അന്വേഷിക്കണം. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ കേസിന്റെ ഭാഗമാണെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നത് ശരിയല്ല നടി പ്രതികരിച്ചു. വ്യാജവാര്‍ത്തകള്‍ ആദ്യം മനോവിഷമം ഉണ്ടാക്കിയെങ്കിലും കുടുംബത്തിന്റെയും ബന്ധുകളുടെയും പിന്തുണ വലുതായിരുന്നെന്ന് നമിത അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

'കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ച്‌ തുടങ്ങിയിട്ടില്ല. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. പക്വത വന്നിട്ട് അതേക്കുറിച്ച്‌ ആലോചിക്കാമെന്ന് കരുതുന്നു. ഒരു മൂന്നു വര്‍ഷം കൂടി കഴിഞ്ഞാല്‍ പക്വത വരുമായിരിക്കും. ഭാവിയെ കുറിച്ച്‌ ആലോചിച്ച്‌ വട്ടാകുന്ന പരിപാടിയില്ല. കുറച്ചുനാള്‍ കൂടി സിനിമ ചെയ്യും. പിന്നെ വിവാഹം കഴിക്കും. അതുകഴിഞ്ഞ് കുടുംബം നോക്കി നടത്തും. അക്കാഡമിക്‌സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വിവാഹശേഷം സിനിമയില്‍ അഭിനയിക്കാന്‍ സാദ്ധ്യത കുറവാണ്. ഇനി സമാധാനമായിട്ട് വീട്ടിലിരിക്കാമെന്ന് കരുതും. അതെന്റെ അടിസ്ഥാന സ്വഭാവമാണ്. കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. ഞാന്‍ എന്റെ അമ്മയെ കണ്ടാണ് വളര്‍ന്നത്. അമ്മയുടെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമാണ്,' നമിത വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.