You are Here : Home / വെളളിത്തിര

എന്റെ മെഴുതിരി അത്താഴങ്ങള്‍ നാളെ തിയേറ്ററിലേക്ക്

Text Size  

Story Dated: Thursday, July 26, 2018 03:29 hrs UTC

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ നാളെ തിയേറ്ററിലേക്ക്. ത്രികോണ പ്രണയകഥ പറയുന്ന സിനിമയില്‍ അനൂപ് മേനോന്‍, മിയ, ഹന്ന എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ് 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മിക്കുന്നത്.
 
 
 
ഈ സിനിമയില്‍ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. സൂരജ് തോമസാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
 
 
 
ചിത്രത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. മെഴുകുതിരി നിര്‍മ്മാണം നടത്തുന്ന വ്യക്തിയായി മിയയും എത്തുന്നു. ചിത്രം റൊമാന്റിക്ക് ത്രില്ലറായാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്
 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.