You are Here : Home / വെളളിത്തിര

അഞ്ജലി മേനോൻ ചിത്രത്തിന് കൂട് എന്ന് പേരിട്ടു

Text Size  

Story Dated: Monday, June 11, 2018 03:07 hrs UTC

വിവാഹശേഷം നസ്രിയ നസീം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന് കൂടെ എന്ന് പേരിട്ടു.
 
ചിത്രത്തിന്റെ പേരു വെളിപ്പെടുത്തിയുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും സംവിധായിക അഞ്ജലി മേനോനും ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്.
 
നസ്രിയക്കൊപ്പം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
 
എന്ന് നിന്റെ മൊയ്തീന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് കൂടെ. ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.
 
ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. ബാംഗ്ലൂര്‍ ഡെയ്‌സിലും പാര്‍വതിയും നസ്രിയയും ഒരുമിച്ചഭിനയിച്ചിരുന്നു.
 
അഞ്ജലി മേനോന്റെ സംവിധായക സഹായിയും പറവയുടെ ക്യമാറമാനുമായ ലിറ്റില്‍ സ്വയംപ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.
 
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് നിര്‍മാണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.