You are Here : Home / വെളളിത്തിര

സൽമാനെ സോനയും വെറുതെ വിട്ടില്ല

Text Size  

Story Dated: Friday, April 06, 2018 02:44 hrs UTC

കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ ജയിലിലായ സല്‍മാന്‍ ഖാനെ പരിഹസിക്കുകയാണ് ഗായികയും എഴുത്തുകാരിയുമായ സോന മൊഹപത്ര. ട്വിറ്ററിലൂടെയാണ് സോനത്തിന്റെ പരിഹാസം.സല്‍മാന്റെ പ്രവൃത്തിക്ക് പിതാവ് മാപ്പ് ചോദിക്കുമോയെന്നും ബോളിവുഡ് ഇന്‍ഡസ്ട്രി ഇനി എന്തു ചെയ്യുമെന്നും സോനം ട്വിറ്ററിലൂടെ ചോദിക്കുന്നു. എപ്പോഴാണ് ജാമ്യം അടുത്ത ബ്ലോക്ബസ്റ്റര്‍ റിലീസ് എന്നാണ് എന്നും സോനം കളിയാക്കി ചോദിച്ചിട്ടുണ്ട്.
ഇതിനു മുന്‍പ് മറ്റൊരു കേസില്‍ സല്‍മാന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞപ്പോള്‍ പിതാവ് മകനു പകരമായി മാപ്പ് ചോദിച്ചിരുന്നു. സല്‍മാന്‍ ഖാനെതിരെ ഇതിനു മുന്‍പും സോനം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

സല്‍മാന്‍ ഖാന്‍ ജയിലില്‍ ആയതില്‍ താന്‍ സന്തോഷിക്കുന്നതായി ബിഗ് ബോസ് മുന്‍ മല്‍സരാര്‍ത്ഥി സോഫിയ ഹായതും പറഞ്ഞിട്ടുണ്ട്. കര്‍മ്മ ഫലമാണ് സല്‍മാനെ ജയിലിലാക്കിയതെന്നും അദ്ദേഹത്തിന്റെ ചെയ്ത പ്രവൃത്തിക്ക് ജയിലില്‍ പോകേണ്ടി വന്നതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും സോഫിയ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.