You are Here : Home / വെളളിത്തിര

ധോണിക്ക് പദ്മഭൂഷൺ കിട്ടിയതിൽ നിവിന് സന്തോഷം

Text Size  

Story Dated: Tuesday, April 03, 2018 01:43 hrs UTC

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പദ്മഭൂഷണ്‍ ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ച്‌ നടന്‍ നിവിന്‍ പോളി. ഏഴ് വര്‍ഷം മുന്‍പ് ലോകകപ്പും ഇപ്പോള്‍ പദ്മഭൂഷണും നേടിത്തന്ന ധോണി രാജ്യത്തിന്റെ അഭിമാനമാണെന്ന് നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിവിന്‍ പോളിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഏഴ് വര്‍ഷം മുന്‍പ് ഈ ദിവസം അദ്ദേഹം നമുക്ക് ലോകകപ്പ് നേടി തന്നു. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ ദിവസം പദ്മഭൂഷണ്‍ ലഭിക്കുകയും ചെയ്തു. ഏഴാം നമ്ബര്‍ ജേഴ്സി ധരിക്കുന്ന നിങ്ങള്‍ക്ക് ജനലക്ഷങ്ങളുടെ മനസിലാണ് സ്ഥാനം ..നിങ്ങള്‍ ഈ രാജ്യത്തിന്റെ അഭിമാനമാണ്-നിവിന്‍ കുറിച്ചു

ഭാരതരത്നം, പത്മവിഭൂഷണ്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കൈയില്‍ നിന്ന് സൈനിക യൂണിഫോമിലാണ് ധോണി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്.കേണലാണ് ധോണി. 2011ലായിരുന്നു അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. 

ഏഴു വര്‍ഷം മുന്‍പ് 2011ല്‍ ഇതേ ദിനത്തിലാണ് ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോക കപ്പ് സ്വന്തമാക്കുന്നത്. ധോണിയായിരുന്നു അന്ന് ക്യാപ്റ്റന്‍ പദവി അലങ്കരിച്ചിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണ് ധോണി. ഐസിസിയുടെ മൂന്ന് ട്രോഫികള്‍ നേടിയ ഏക നായകന്‍. പത്മഭൂഷന്‍ ബഹുമതി ലഭിക്കുന്ന 11-ാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം. നേരത്തെ 2009 ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

നേരത്തെ 2007 ല്‍ കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഭാര്യ സാക്ഷിയ്ക്കൊപ്പമായിരുന്നു ധോണി ചടങ്ങിലെത്തിയത്. ധോണിയ്ക്ക് പുറമെ ബില്യാര്‍ഡ്സ് താരം പങ്കജ് അദ്വാനിയും പത്മഭൂഷന്‍ സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.