You are Here : Home / വെളളിത്തിര

ദൃശ്യം കാണാത്തതിന്റെ പേരിൽ പൊങ്കാല

Text Size  

Story Dated: Saturday, March 31, 2018 02:11 hrs UTC

ലോകപ്രശസ്ത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനുമായുള്ള കൂടികാഴ്ചയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഉലകനായകന്‍ കമല്‍ ഹാസന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചുകാണില്ല ഇത് ഇത്രയ്ക്ക് വല്യ കോലാഹലങ്ങള്‍ സൃഷ്ടിക്കുമെന്ന്. നോളനുമായുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്നതിനൊപ്പം താന്‍ നായകനായ 'പാപനാശം' നോളന്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് കമല്‍ കുറിച്ചു.

ഇതാണ് ലാലേട്ടന്‍ ആരാധകരെ ചൊടിപ്പിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം എന്ന ചിത്രത്തിന്റെ തമിഴ്പതിപ്പാണ് പാപനാശം. കമലായിരുന്നു തമിഴിലെ കേന്ദ്രകഥാപാത്രം. പാപനാശം കണ്ട സ്ഥിതിക്ക് എന്തുകൊണ്ട് നോളന്‍ ദൃശ്യം കണ്ടില്ല എന്ന് ചോദിച്ചാണ് കമലിന്റെ പോസ്റ്റിന് താഴെ നോളന് നേരെയുള്ള ആക്രമണം.

കമലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

'ഞാന്‍ ക്രിസ്റ്റഫര്‍ നോളനെ കണ്ടു. ഡണ്‍കിര്‍ക്ക് ഡിജിറ്റല്‍ പതിപ്പ് കണ്ടതില്‍ ക്ഷമിക്കണം .(തിയേറ്ററില്‍ പോയി കാണാന്‍ സാധിച്ചില്ല) അതിനു പകരമായി ഹേ രാം എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ ഫോര്‍മാറ്റ് ഞാന്‍ അദ്ദേഹത്തിനു നല്‍കി. പാപനാശം കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത് എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി' എന്നാണ് കമല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.