You are Here : Home / വെളളിത്തിര

15 നു പൂമരം പൂക്കും

Text Size  

Story Dated: Monday, March 12, 2018 03:32 hrs UTC

പൂമരം റിലീസ് മാര്‍ച്ച് 15ന് ഉറപ്പിച്ചെന്ന് കാളിദാസ് ജയറാം. ഫേസ് ബുക്ക് പേജിലൂടെയാണ് കാളിദാസ് തിയ്യതി പുറത്തുവിട്ടത്. എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയെന്നും കാളിദാസ് വ്യക്തമാക്കി. ചിത്രത്തിന് ലഭിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

പൂമരത്തിലെ പാട്ട് പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ചിത്രം റിലീസ് ആവാതിരുന്നതോടെ ട്രോള്‍ മഴ തന്നെയുണ്ടായി സോഷ്യല്‍ മീഡിയയില്‍. മാര്‍ച്ച് 9ന് റിലീസ് പ്രഖ്യാപിച്ചിട്ട് തിയ്യതി മാറ്റിയപ്പോഴും ട്രോളന്മാര്‍ കാളിദാസന് പിന്നാലെ കൂടി. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കാളിദാസ് റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടും തിയേറ്ററില്‍ കാണാതെ വിശ്വസിക്കില്ലെന്നാണ് ചിലരുടെ നിലപാട്.   

താന്‍ പെണ്ണാലോചിച്ച് തുടങ്ങിയപ്പോള്‍ ഷൂട്ടിങ് തുടങ്ങിയ ചിത്രമാണ്. ഇപ്പോള്‍ പെണ്ണും കെട്ടി ഒരു കുട്ടിയുമായി. ഇനി ഏതായാലും ഫാമിലിയുമായി ചിത്രം കാണാന്‍ പോകാമെന്നാണ് ഒരാളുടെ കമന്‍റ്. പതിനഞ്ചിന് തന്റെ കല്യാണമാണെന്നും അതിനാല്‍ റിലീസ് ഒന്നുകൂടി മാറ്റി വെയ്ക്കാമോയെന്നാണ് മറ്റൊരാളുടെ ചോദ്യം. സിനിമ റിലീസ് ആകുമെന്ന് തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ട ഗതിവന്നല്ലോ എന്ന് സഹതപിച്ചവരുമുണ്ട്. ഇനി റിലീസ് മാറ്റിയാല്‍ കാളിദാസന്‍റെ ഫേസ് ബുക്ക് പേജ് ട്രോള്‍ പേജായി പ്രഖ്യാപിക്കുമെന്ന്  ചിലര്‍ വ്യക്തമാക്കി. അതിനിടെ കാളിദാസന് കട്ട സപ്പോര്‍ട്ടുമായി എത്തിയ ആരാധകരുമുണ്ട്. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.