You are Here : Home / വെളളിത്തിര

കടൽ കടന്നപ്പോൾ മുലയൂട്ടലിൽ കറുപ്പടിച്ചു

Text Size  

Story Dated: Sunday, March 11, 2018 01:55 hrs UTC

ലോക വനിതാ ദിനത്തോട് അനുകൂലിച്ച്‌ 'തുറിച്ച്‌ നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' എന്ന ക്യാംപെയ്ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രം കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ ആകെ മാറി. തുറിച്ച്‌ നോക്കരുതെന്ന ആവശ്യവുമായി 'തുറന്ന' മുലയൂട്ടല്‍ നടത്തിയ കവര്‍ ചിത്രം അറേബ്യന്‍ രാജ്യങ്ങളില്‍ മാതൃഭൂമി മാറ്റി. 'മോഡല്‍' മുലയൂട്ടല്‍ നടത്തിയ ഭാഗം ആരും തുറിച്ച്‌നോക്കാത്ത വിധത്തില്‍ ബ്ലാക്ക് കവര്‍ ഉപയോഗിച്ച്‌ മാതൃഭൂമി മറക്കുകയായിരുന്നു. ഗള്‍ഫിലെ ശരിയ നിയമം അനുസരിച്ചാണ് കവര്‍ ഫേട്ടോ മറച്ചിരിക്കുന്നതെന്ന് ഗള്‍ഫിലെ കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. കേരള വിപണിയില്‍ ചിത്രം യാതൊരു മറയില്ലാതെയാണ് മാഗസിന്‍ പ്രചരിപ്പിച്ചത്.

ഗള്‍ഫില്‍ എത്തുന്ന ഏതൊരു മാഗസിനും ശരീയത്ത് നിയമമനുസരിച്ചാണ് വിപണിയിലെത്തേണ്ടത്. മാഗസിനുകളിലൂടെയോ, മറ്റ് മാധ്യമങ്ങള്‍ വഴിയോ ശരീരത്തിലെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശരീയത്ത് നിയമപ്രകാരം ഗള്‍ഫ് നാടുകളില്‍ വിലക്കുണ്ട്. ഇതേ തുടര്‍ന്നാണ് കവര്‍ ചിത്രത്തില്‍ കറുപ്പടിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.