You are Here : Home / വെളളിത്തിര

ബൈക്കിൽ സായി പല്ലവി ; ആരാധകർ ഞെട്ടി

Text Size  

Story Dated: Tuesday, March 06, 2018 11:20 hrs UTC

സായ് പല്ലവി ഈയിടയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. താരത്തിന്റ ലൊക്കേഷനിലുള്ള മോശം പെരുമാറ്റത്തെ ചോദ്യം ചെയ്ത് തമിഴ് നടന്‍ വിക്രം പോലും രംഗത്തെത്തിയിരുന്നു. മലയാളികള്‍ക്ക് താരത്തിനോട് ഇപ്പോള്‍ കടുത്ത ദേഷ്യമാണ്. സിനിമയുടെ പ്രമോഷനു വേണ്ടി എത്തിയ താരത്തെ ആരാധകര്‍ മലയാളി എന്ന് അഭിസംഭോധന ചെയ്തത് താരത്തിന് പിടിച്ചിരുന്നില്ല. തന്നെ മലയാളി എന്ന് വിളിക്കരുതെന്നാണ് താരം പറഞ്ഞത് ഞാന്‍ തമിഴ്നാട്ടുകാരിയാണ് എന്നെ അങ്ങനെ വിളിച്ചാല്‍ മതി എന്നു പറഞ്ഞ താരത്തോട് മലയാളികള്‍ക്ക് അമര്‍ഷമാണ്.

എന്നാല്‍ താരം ഇപ്പോള്‍ വൈറലായിരിക്കുന്നത് നല്ല കാര്യത്തിലൂടെയാണ്. ഗതാഗത കുരുക്കിനെ തുടര്‍ന്ന് ബൈക്കിലെത്തിയ സായ് പല്ലവിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. കൃത്യസമയത്ത് എത്തുന്നതിനു വേണ്ടിയാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു വേണ്ടി താരം കാറില്‍ വരുന്നതും പ്രതീക്ഷിച്ചിരുകയായിരുന്നു ആരാധകരും സംഘടാകരും. ഇവരെ അതിശയിപ്പിച്ചാണ് താരം ബൈക്കില്‍ വന്ന് ഇറങ്ങിയത്.

തെലുങ്ക് സിനിമയായ കാനത്തിന്റെ പ്രമോഷനു വേണ്ടിയാണ് താരം ബൈക്കില്‍ വന്നത്. സായ് പല്ലവിയുടെ തമിഴ് ചിത്രമായ കാരുവിന്റെ റീമേക്കാണിത്.

സായ് പല്ലവി തന്റെ അസിസ്റ്റന്റിന്റെ ബൈക്കിലാണ് എത്തിയത്. വഴിയില്‍ ഗതാഗത കുരുക്ക് രൂക്ഷമായതോടെ കൃത്യസമയത്ത് വരാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ സായി പല്ലവി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.