You are Here : Home / വെളളിത്തിര

കനേഡിയൻ പ്രവാസത്തിന്റെ നേർക്കാഴ്ച "സ്റ്റുഡന്റ് വിസ"

Text Size  

Story Dated: Friday, February 16, 2018 09:42 hrs UTC

സ്റ്റുഡന്റ് വിസായിലെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ അനുഭവ പുസ്തകങ്ങളിൽ നിന്നും ചീന്തിയെടുത്ത പല ഏടുകൾ തുന്നി ചേർത്തുണ്ടാക്കിയ ഒരു പുസ്തകമാണ് "സ്റ്റുഡന്റ് വിസ" എന്ന പേരിൽ പുറത്തിറാങ്ങാനിരിക്കുന്ന ഈ ഷോർട് ഫിലിം. കനേഡിയൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന സിനിമകളിൽ ഉള്ള സമ്പന്നതയും സമാധാനവും അല്ല ഇതിലെ പ്രമേയം. മനസിൽ താഴിട്ട് പൂട്ടിയ നൊമ്പരങ്ങളും വേദനകളും തന്നിൽ മാത്രം ഒതുക്കുന്ന കനേഡിയൻ പ്രവാസത്തിന്റെ നേർക്കാഴ്ചയായിരിക്കും ഈ ഫിലിം. സ്റ്റുഡന്റ് വിസ എന്ന പേരിൽ കബളിക്കപ്പെടാനിരിക്കുന്ന ഓരോരുത്തർക്കും വ്യക്തമായ മുന്നറിയിപ്പ് നൽകുന്ന ഈ ഷോർട് ഫിലിം പുറത്തിറങ്ങുന്നത് ഫെബ്രുവരി ഒൻപതിനാണ്. എസ്. ജെ. ഫിലിംസിന്റെ ബാനറിൽ ജെസ്റ്റീന കുന്നത്ത് നിർമ്മിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിലെ "കണ്ടോ വാനിൽ മിന്നൽ പൂരം" എന്ന മനോഹര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് വില്യംസാണ്.

 

മഞ്ജു കോരത്ത് എഴുതിയ ഈ കഥ തിരശീലയിലെത്തിക്കാൻ ശ്രമിച്ച ഒരു കൂട്ടം മലയാളികളുടെ സ്വപ്നാവിഷ്കാരമാണ് ഈ ഷോർട് ഫിലിം. പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ നിർമ്മാണ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയ എഡ്മണ്ടൻ മലയാളി സജയ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിന്റെ മുഖ്യ ശില്പി. അണിയറയിലെ മറ്റ് അംഗങ്ങളെ പരിചയപ്പെടാം. തിരക്കഥ: ജീന മാനാട്ടു, ഛായാഗ്രഹണം: സുജിത് വിഘ്നേശ്വർ, BGM: റോണി റാഫേൽ, എഡിറ്റിംഗ്: അംജത് അഷ്‌റഫ്, സൗണ്ട്&EFX: വൈറ്റ് ഔൾ സ്റ്റുഡിയോസ്, അഭിനേതാക്കൾ: സിവിൻ ജോസ്, ബിനീഷ് പിള്ള, സയ്ദ് ഹുസൈൻ, അരവിന്ദ് കാഞ്ഞിരത്തറ, നിതിൻ നാരായണ, അലക്‌സ്, ജോർജ് ചെറിയാൻ, മഞ്ജു കോരുത്തു, കെസിയ കുര്യൻ.

റിപ്പോർട്ട്: ജെറിൻ ചിറമേൽ Jerin Chirammel George

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.