You are Here : Home / വെളളിത്തിര

ഷക്കീലയുടെ ശീലാവതി

Text Size  

Story Dated: Monday, February 05, 2018 01:33 hrs UTC

ശീലാവതി വാട്ട് ദ ഫക്ക് എന്ന് പേരിട്ട ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് ചിത്രമാണെങ്കിലും കേരളത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോ ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് ശീലാവതി. ഏപ്രിലില്‍ ചിത്രം തീയറ്ററുകളിലെത്തും കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഷക്കീലയായിരുന്നു ചടങ്ങില്‍ മുഖ്യാതിഥി. കഴിഞ്ഞ പത്ത് വര്‍ഷമായി ഷക്കീല അഭിനയരംഗത്ത് സജീവമല്ല. ഏതാനും ചില ചിത്രങ്ങളില്‍ അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് മാത്രമാണ് ഇക്കാലയളവില്‍ ഷക്കീല ചെയ്തത്. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അവര്‍ അതിഥി വേഷം ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്രകഥാപാത്രമായി മടങ്ങിയെത്തുമ്പോള്‍ ആരാധകര്‍ സ്വീകരിക്കുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. സായ്‌റാം ദസാരി സംവിധാനം ചെയ്യുന്ന ശീലാവതി ഷക്കീലയുടെ കരിയറിലെ 25-ാമത്തെ ചിത്രമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.