You are Here : Home / വെളളിത്തിര

ലിപ് ലോക്ക്കുറ്റമായിട്ടാണ് എല്ലാവരും കാണുന്നത്

Text Size  

Story Dated: Thursday, November 23, 2017 06:53 hrs EST

ചെന്നൈ : സിദ്ധാര്‍ത്ഥും ആന്‍ഡ്രിയയും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച ചിത്രം വലിയ ചര്‍ച്ചയാണിപ്പോള്‍.  ഇത്തരം രംഗങ്ങളിലഭിനയിക്കുന്നത് എന്തോ വലിയ കുറ്റമായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാല്‍ അതിലെന്താണ് തെറ്റെന്നാണ് ആന്‍ഡ്രിയയുടെ ചോദ്യം. തന്റെ സിനിമയിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ആന്‍ഡ്രിയ ചുംബന രംഗങ്ങളെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്. ചുംബന രംഗങ്ങളിലഭിനയിക്കുമ്പോള്‍ ആകാശം ഇടിഞ്ഞ് വീഴുന്നത് പോലെയാണ് പലരും വിചാരിക്കുന്നത്. ചുണ്ടുകള്‍ തമ്മില്‍ ചേരുന്നതിനെയാണല്ലോ ചുംബനം എന്ന പറയുന്നത്. അപ്പോള്‍ അത് എങ്ങനെയാണ് മോശമാവും.- ആന്‍ഡ്രിയ ചോദിക്കുന്നു. ആന്‍ഡ്രിയ നായികയായി അഭിനയിച്ച ഹൊറര്‍ സിനിമയാണ് അവള്‍. സിനിമയില്‍ അധരങ്ങള്‍ തമ്മില്‍ അമര്‍ത്തി ചുംബിക്കുന്ന രംഗമുണ്ട്.

സിനിമയിലെ പ്രധാന രംഗമായിരുന്നു അത്. അതിനാല്‍ തന്നെ താന്‍ ആ സീനില്‍ തന്മയിത്വത്തോടെ തന്നെ അഭിനയിച്ചിരുന്നതായും നടി പറയുന്നു. സിനിമ ഗ്ലാമര്‍ ലോകമാണ്. താന്‍ തമിഴില്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തനിക്ക് അഭിനയത്തിലുള്ള കഴിവ് പുറത്തെടുക്കാന്‍ പറ്റുന്ന കഥകളാണ് താന്‍ ഇനിയും പ്രതീക്ഷിക്കുന്നതെന്നും നടി പറയുന്നു. എന്നാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ ആ നടിക്ക് പിന്നെയുള്ള സിനിമകളിലെല്ലാം അത് മാത്രമെ ചെയ്യാന്‍ പറ്റുകയുള്ളുവെന്ന് മുദ്രകുത്തപ്പെടുകയാണ് പതിവെന്നും ആന്‍ഡ്രിയ പറയുന്നു. ഹൊറര്‍ സിനിമകളിലേക്ക് ഒരു നടി അമ്മ വേഷത്തില്‍ അഭിനയിച്ചാല്‍ പിന്നീട് കിട്ടുന്ന കഥാപാത്രമെല്ലാം അമ്മയുടെയായിരിക്കും. അതുപോലെ തനിക്ക് കിട്ടുന്നത് ഹൊറര്‍ സിനിമകളിലഭിനയിക്കാനാണെന്നാണ് ആന്‍ഡ്രിയ പറയുന്നത്. ഇക്കാര്യത്തില്‍ തനിക്ക് ദുഃഖമുള്ളതായും ആന്‍ഡ്രിയ സൂചിപ്പിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.