You are Here : Home / വെളളിത്തിര

കളരിപ്പയറ്റുമായി മമ്മൂട്ടി

Text Size  

Story Dated: Monday, October 30, 2017 02:01 hrs UTC

മാമാങ്കം 2018 പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. 30 കോടിക്കു മുകളിലുള്ള ബജറ്റില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന ചിത്രം നവാഗതനായ സജീവ് പിള്ളയാണ് സംവിധാനം ചെയ്യുന്നത്. ചരിത്രാതീത കാലത്തെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ചേകവനായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ തന്റെ കളരിപ്പയറ്റിലെ മെയ് വഴക്കവും സാഹസികതയും കൊണ്ട് വിസ്മയിപ്പിച്ച താരം പിന്നീട് പഴശിരാജയിലും കളരിപ്പയറ്റ് രംഗങ്ങളില്‍ എത്തിയിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കളരിപ്പയറ്റുമായി എത്തുമ്‌ബോള്‍ കുറച്ചു കൂടി പരിശീലനം തേടണമെന്നാണ്രേത മമ്മൂട്ടി ആഗ്രഹിക്കുന്നത്. ചേകവന്റെ ശരീരഘടനയിലേക്കും വഴക്കത്തിലേക്കും മാറാനുള്ള ശ്രമങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് താരം. വരുന്ന മാസങ്ങളില്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും പ്രഖ്യാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.