You are Here : Home / വെളളിത്തിര

നരസിംഹം റിപബ്ലിക് ദിനത്തില്‍ വീണ്ടും റിലീസ് ചെയ്യുന്നു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, January 24, 2016 03:01 hrs UTC

നരസിംഹം റിപബ്ലിക് ദിനത്തില്‍ വീണ്ടും റിലീസ് ചെയ്യുന്നു. മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റിലൊന്നായ നരസിംഹംചിത്രത്തിന്റെ പതിനാറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് വീണ്ടും റിലീസ് ചെയ്യുന്നത്.ചിത്രത്തില്‍ അഥിതി വേഷത്തില്‍ മമ്മൂട്ടിയുമുണ്ട്. കേരളത്തിലെ ഏഴ് തീയറ്ററുകളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം, എന്നീ ജില്ലകളിലെ ഓരോ തീയറ്ററുകളിലാണ് നരസിംഹം പ്രദര്‍ശിപ്പിക്കുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം 2000 ജനുവരി 26നാണ് റിലീസ് ചെയ്തത്. രണ്ട് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 22 കോടി കളക്ഷന്‍ നേടി. പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ദുബായ് ഗോള്‍ഡന്‍ സിനിമാസില്‍ ചിത്രം വീണ്ടും റിലീസ് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.