You are Here : Home / വെളളിത്തിര

നടി ലിസിയും സിനിമയിലേക്ക്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, July 05, 2015 09:10 hrs UTC

നടി ലിസി സിനിമയിലേക്ക്‌ തിരിച്ചുവരുന്നു. ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെ ബാലചന്ദ്ര മേനോനാണ്‌ ലിസിയെ മലയാളത്തില്‍ അവതരിപ്പിച്ചത്‌.1994ല്‍ പുറത്തിറങ്ങിയ ചാണക്യസുത്രം എന്ന ചിത്രത്തിലാണ്‌ ലിസി ഒടുവില്‍ അഭിനയിച്ചത്‌.ജൂലായ്‌ രണ്ടാം വാരത്തില്‍ മാവോയിസ്‌റ്റുകളുടെ ജീവിത പശ്‌ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആയോധന മുറകളില്‍ പരിശീലനം സിദ്ധിച്ച ഒരു കഥാപാത്രമായാണ്‌ ലിസി അഭിനയിക്കുന്നതെന്നും എറണാകുളം ജില്ലയിലാണ്‌ സിനിമയുടെ പ്രധാന ലൊക്കേഷന്‍. പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ ലിസി ജനപ്രിയ നായികനിരയില്‍ ഇടം നേടിയ ലിസി ഒടുവില്‍ പ്രിയനെ വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ഈ ബന്ധം വിവാഹ മോചനത്തിലേക്ക് നീങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.