You are Here : Home / വെളളിത്തിര

അഭിനന്ദന്‍ വര്‍ത്തമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ്

Text Size  

Story Dated: Friday, March 01, 2019 10:44 hrs EST

പാ​ക്​​സേ​ന​യു​ടെ പി​ടി​യി​ലാ​യ ഇന്ത്യന്‍ വ്യോമ സേനയിലെ വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ്.
 
വെല്‍കം ഹോം അഭിനന്ദന്‍ എന്ന ഹാഷ്ടാഗോടെയുള്ള താരങ്ങളുടെ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
താങ്കളുടെ ധൈര്യത്തിനും ധീരതയ്ക്കും ഞങ്ങളുടെ സല്യൂട്ട്. ഈ കഷ്ടകാലത്ത് നിങ്ങള്‍ കാണിച്ച കരുത്തിനെ അഭിനന്ദിക്കുന്നു- ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ ട്വിറ്ററില്‍ കുറിച്ചു.
 
'എല്ലാവരും താങ്കളുടെ വരവിനായി കാത്തിരിക്കുകയാണ്. നിങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇന്ത്യയുടെ ധീരപുത്രന് സല്യൂട്ട്'- ബോളിവുഡ് താരം ഇമ്രാന്‍ ​ഹഷ്മി കുറിച്ചു.
 
അഭിനന്ദനെ സ്വാ​ഗതം ചെയ്തും, അഭിനന്ദനം അറിയിച്ചും നടന്‍ അനുപം ഖേറും രം​ഗത്തെത്തി.
 
അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More