You are Here : Home / വെളളിത്തിര

ആരാണ് ഈ പയ്യൻസ് ?

Text Size  

Story Dated: Friday, March 01, 2019 03:41 hrs UTC

ഇയര്‍ ചലഞ്ച് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചലമായിരുന്നു സൃഷ്ടിച്ചത്. സാധരണ ജനങ്ങളും സെലിബ്രിറ്റികളും ഇയര്‍ ചലഞ്ചിന്റെ ഖണ്ഡികളായിരുന്നു . താരങ്ങളുടെ ചെറുപ്പത്തിലെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്.
 
 
 
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടനും തിരക്കഥകൃത്തും സംവിധായകനുമായ മുരളി ഗോപിയുടെ കുട്ടിക്കാലത്തെ ചിത്രമാണ്. താരം തന്നെയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 1978 കാലഘട്ടത്തിലെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇവിടെ ഒരു ചെറിയ കുട്ടി ജീവിച്ചിരുന്നു. എപ്പോഴോ, എന്നോ.., സാറ്റ് കളിയെന്നും പറഞ്ഞ് ഇവന്‍ അകത്ത് കയറിയൊളിച്ചു. ഇന്നും, ഉള്ളില്‍.., ഉള്ളിന്റെയുള്ളില്‍.., ഞാന്‍ ഇവനെ തിരഞ്ഞുകൊണ്ടിരിക്കുന്നു. എന്ന് ചിത്രത്തിനോടൊപ്പം താരം കുറിച്ചു.
 
 
താരത്തിന്റെ ബാല്യകാല ചിത്രം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മികച്ച കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. മുരളി ഗോപി ചിത്രങ്ങളെ കുറിച്ചും കമന്റില്‍ വാചാലരാകുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ലാലേട്ടന്‍ ചിത്രത്തിനായുള്ള കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മാര്‍ച്ച്‌ 28 നാണ് ചിത്രം റിലീസിനെത്തുകയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. മള്‍സ്റ്റാര്‍സ് ചിത്രമാണി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.