You are Here : Home / വെളളിത്തിര

കാവ്യ തിരിച്ചെത്തുന്നു ?

Text Size  

Story Dated: Friday, March 01, 2019 10:31 hrs EST

മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നതിന് ഒട്ടും സമ്മതിക്കാത്ത ഒരാളായിരുന്നു ദിലീപ്. മഞ്ജുവിനെ അഭിനയിപ്പിക്കാന്‍ ദിലീപിന് താല്‍പര്യമില്ലാത്തതും അവരുടെ ജീവിതത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കാരണമായിട്ടുണ്ട്. കാവ്യാ മാധവനെ വിവാഹം ചെയ്തപ്പോഴും പലരും ദിലീപിനെ പഴിച്ചു.
 
കാവ്യയുടെ കരിയര്‍ ഇതോടെ തീര്‍ന്നു എന്നുവരെ പറഞ്ഞു. കാവ്യയെ ഇനി സ്‌ക്രീനില്‍ പോലും ദിലീപ് എത്തിക്കില്ലെന്നുവരെ പറയുകയുണ്ടായി. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത. ഒരു കുഞ്ഞിന്റെ അമ്മയായതിനുശേഷം കാവ്യ വീണ്ടും മലയാള ചലച്ചിത്രത്തലേക്കെത്തുന്നുവെന്നാണ് പറയുന്നത്.
 
അതും ദിലീപിന്റെ പൂര്‍ണ സമ്മതത്തോടെ. കുടുംബജീവിതവുമായി കഴിയാനാണ് തന്റെ താല്‍പര്യമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വിജയദശമി ദിനത്തിലാണ് ഇവര്‍ക്കരികിലേക്ക് മഹാലക്ഷ്മി എത്തിയത്.പ്രസവശേഷം കാവ്യ മാധവന്റെ സൗന്ദര്യം ഒന്നുകൂടി കൂടിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. കാവ്യ മാധവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം നേരത്തെ തെളിയിച്ചിരുന്നു. അവാര്‍ഡ് വേദികളില്‍ താരം പ്രകടനവുമായി എത്താറുണ്ട്. വിവാഹ ശേഷം അമേരിക്കന്‍ ഷോയില്‍ ദിലീപിനൊപ്പം കാവ്യയും നൃത്തം ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് വേദിയിലും താരത്തിന്റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്.നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More