You are Here : Home / വെളളിത്തിര

പത്ത് ഓസ്‌കാറിന് തുല്യമാണ് ഈ അവാർഡ്

Text Size  

Story Dated: Wednesday, February 27, 2019 08:45 hrs EST

പത്ത് ഓസ്‌കാറിന് തുല്യമാണ് തനിക്ക് ലഭിച്ച ഈ പുരസ്‌കാരമെന്ന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജോജു ജോര്‍ജ്. ജീവിതത്തില്‍ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികള്‍ ആലോചിക്കുമ്ബോള്‍ ഈ പട്ടികയില്‍ പേരുവന്നത് തന്നെ മഹാഭാഗ്യമാണെന്ന് ജോജു പ്രതികരിച്ചു. അതോടൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ പുരസ്‌കാരം ലഭിച്ചത് ഇരട്ടി സന്തോഷം പകരുന്നതാണെന്നും ജോജു പറഞ്ഞു.

പോയവര്‍ഷം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ജോസഫ്. പ്രമേയത്തിലെ വ്യത്യസ്തത മാത്രമല്ല ജോജു ജോര്‍ജെന്ന താരത്തിന്റെ കരിയറും ചിത്രം മാറ്റിമറിച്ചു എന്നതാണ് സത്യം. ജോസഫ് റിലീസ് ചെയ്ത് 100 ദിനം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് താരം. ചിത്രത്തിന്റെ നൂറാം ദിനാഘോഷം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു.

'മലയാളസിനിമാ ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമ നൂറുദിവസം ഓടുന്നത്. മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഉണ്ടായിട്ടുള്ള വലിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. പക്ഷേ ഞങ്ങള്‍ക്ക് ഈ ദിവസം പൊളിയാണ്' എന്നാണ്് ചിത്രത്തിന്റെ നൂറാം ദിനാഘോഷ വേളയില്‍ ജോജു പറഞ്ഞത്. 'മാന്‍ വിത്ത് സ്‌കാര്‍' എന്നാണ് ടാഗ്ലൈനില്‍ എത്തിയ 'ജോസഫ്' വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More