You are Here : Home / വെളളിത്തിര

അമല പോളിന് ആരാധകരുടെ വക തെറി വിളി

Text Size  

Story Dated: Tuesday, December 18, 2018 04:41 hrs UTC

കഴിഞ്ഞ ദിവസം കാവി വസ്ത്രം ധരിച്ചു ഹുക്ക വലിക്കുന്ന പോസ്റ്റര്‍ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനു തെന്നിന്ത്യന്‍ താരം ഹന്‍സിക ഇരയായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അസഭ്യവര്‍ഷത്തിനു ഇരയായിരിക്കുന്നത് നടി അമല പോള്‍ ആണ്.
 
തന്റെ സ്വപ്‌ന ചിത്രം പോസ്റ്റ് ചെയ്ത് പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുകയാണ് അമല. കൈയില്‍ സിഗററ്റുമായി നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചീത്തവിളിയും ഉപദേശവുമായി ആരാധകര്‍ രംഗത്തെത്തിയത്.
 
 
 
താന്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും ഇത് തന്റെ സ്വപ്‌ന ചിത്രമാണെന്നും പറഞ്ഞുകൊണ്ടാണ് അമല പോള്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തില്‍ ജീവിക്കുകയാണ്. എല്ലാ താരങ്ങള്‍ക്കും ജനപ്രീതി നേടിയ ഒരു സ്‌മോക്കിംഗ് ഷോട്ടുണ്ടാകും. ഇതാണ് എന്റേത്' എന്നാണ് അമലയുടെ കുറിപ്പ്. ഇതിനെതിരെയാണ് അസഭ്യ വര്‍ഷവുമായി എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.