You are Here : Home / വെളളിത്തിര

ലാൽ എന്നാൽ സുചിത്രക്ക് ഭ്രാന്താരുന്നു....

Text Size  

Story Dated: Thursday, November 08, 2018 04:12 hrs UTC

മുപ്പതു വര്ഷങ്ങള്ക്കു മുന്‍പാണ് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ മദ്രാസില്‍ നിന്നും സുചിത്രയെ വിവാഹം കഴിക്കുന്നത്. ആ വിവാഹം സംഭവ ബഹുലമായ ഒന്നായിരുന്നു. സുചിത്രക്ക് മോഹന്‍ലാലിനോടുള്ള ആരാധനയാണ് വിവാഹത്തിലേക്ക് എത്തിച്ചത് .മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നുവെന്നും ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നുവെന്നും സിനിമാ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ ഭാര്യാ സഹോദരനുമായ സുരേഷ് ബാലാജി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
 
 
 
 
ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാല്‍ ഇതൊന്നും ആരു അറിഞ്ഞിരുന്നില്ല. സുചി ഇതൊക്കെ ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച്‌ കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിന് മുന്നേ ലാല്‍ എന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നെന്നും സുരേഷ് ബാലാജി പറയുന്നു.
 
 
 
നിര്‍ത്തിവച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന് കാരണക്കാരന്‍ മോഹന്‍ലാലാണെന്നും സുരേഷ് ബാലാജി പറയുന്നു. സിനിമയുടെ റൈറ്റിനെക്കുറിച്ച്‌ തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തര്‍ക്കം നടക്കുകയും അത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും പിന്നീട് നിര്‍മ്മാണ രംഗത്തുനിന്നും പിന്മാറുകയുമായിരുന്നുവെന്നും സുരേഷ് ബാലാജി അഭിമുഖത്തില്‍ പറയുന്നു.എന്നാല്‍ സുചിത്രയെ വിവാഹം ചെയ്ത് ലാല്‍ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിര്‍മ്മാണം ആരംഭിച്ചു.
 
 
 
മോഹന്‍ലാല്‍, ശോഭന, അമല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഉളളടക്കം എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്ബയിന്‍സ് എന്ന പേരില്‍ സുരേഷ് ബാലാജി വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.പിന്നീട് നിര്‍ണയം, ഗാന്ധര്‍വം, മേഘം തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. മോഹന്‍ലാലിന്റെ പ്രൊഡക്ഷന്‍ കമ്ബനിയുടെ കീഴില്‍ നിര്‍മ്മിച്ച ചിത്രങ്ങളിലും തന്റെ പങ്കാളിത്തമുള്ളതായും അദ്ദേഹം പറയുന്നു. ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ഉള്ളടക്കമാണെന്നും സുരേഷ് ബാലാജി പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.