You are Here : Home / വെളളിത്തിര

പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല...

Text Size  

Story Dated: Tuesday, November 06, 2018 11:19 hrs UTC

ടൊവിനോ ഫേസ്ബുക്കിലൂടെ ആക്ഷന്‍ രംഗം പുറത്തുവിട്ടു. പോത്തിന്റെ കൊമ്ബില്‍ പിടിച്ചുള്ള സാഹസികമായ രംഗമാണ് വീഡിയോയിലുള്ളത്. ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല, പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു! എന്നാണ് ടൊവിനോ കുറിച്ചത്.
 
 
പ്രേക്ഷകര്‍ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ഒരു സസ്പന്‍സ് ത്രില്ലറായി തീയറ്ററുകളിലെത്തുന്ന ചിത്രത്തിലെ ഒരു സാഹസിക രംഗമാണിത്. എന്നാല്‍ പോത്തിന്റെ പുറത്തുള്ള ത്രില്ലിങ് വീഡിയോയേക്കാള്‍ ഗംഭീരമാണ് അതിന് വന്നിരിക്കുന്ന ആരാധകരുടെ കമന്റുകള്‍. പോത്തിനു പകരം പശു ആകാത്തത് നന്നായി എന്നാ പടത്തിന്റെ കാര്യത്തിലും ടൊവിനോയുടെ കാര്യത്തിലും ഒരു തീരുമാനമായേനെ എന്ന് തുടങ്ങുന്നതാണ് മിക്ക കമന്റുകളും.
 
ബീഫ് ഫ്രൈ കഴിക്കുന്ന എന്റെ വികാരം വ്രണ പെട്ടു കേസ് കൊടുത്തിട്ടുണ്ട് കോടതിയില്‍ കാണാം എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താരയാണ് നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവം എത്തുന്നു. ശ്വതാ മേനോന്‍, സുധീര്‍ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.