You are Here : Home / വെളളിത്തിര

വസുന്ധര ദാസിനെ നടുറോഡില്‍ അപമാനിക്കാന്‍ ശ്രമം

Text Size  

Story Dated: Sunday, November 04, 2018 07:05 hrs UTC

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം രാവണപ്രഭുവില്‍ നായികയായി എത്തിയ പോപ്‌ ഗായിക വസുന്ധര ദാസിനെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. മലയാളികളുടെ പ്രിയ താരത്തെ നടുറോഡില്‍ അപമാനിക്കാന്‍ ശ്രമം. ക്യാബ് ഡ്രൈവര്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചതായാണ് പരാതി. ബെംഗളൂരു മല്ലേശ്വരം പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച പരാതി വസുന്ധര നല്‍കി.
 
 
 
 
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്ക് മല്ലേശ്വരം മര്‍ഗോസ റോഡില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടി നിയമം തെറ്റിച്ച്‌ ട്രാഫിക് സിഗ്‌നലില്‍ വച്ച്‌ തന്റെ ടൊയോട്ട എറ്റിയോസിന്റെ വഴി മുടക്കിയെന്ന് പറഞ്ഞാണ് ക്യാബ് ഡ്രൈവര്‍ പ്രശ്നമുണ്ടാക്കിയത്. കാര്‍ ഓടിച്ചുപോയ തന്നെ നാലു കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന് മറ്റൊരു സിഗ്‌നലില്‍ വെച്ചു തടഞ്ഞു നിര്‍ത്തിയാണ് ഡ്രൈവര്‍ അധിക്ഷേപിച്ചു സംസാരിച്ചതെന്ന് വസുന്ധര പരാതിയില്‍ പറഞ്ഞു.
 
 
 
ആരോപണവിധേയനായ ക്യാബ് ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മല്ലേശ്വരം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമല്‍ഹാസന്റെ ഹേ റാമിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ഗായിക കൂടിയായ വസുന്ധര മോഹന്‍ലാലിന്റെ രാവണപ്രഭുവില്‍ നായികയായാണ് ആദ്യമായി മലയാളത്തിലെത്തിയത്. പിന്നീട് വജ്രത്തില്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.