You are Here : Home / വെളളിത്തിര

ടോവിനോ ഇനി ഇമ്രാൻ ഹാഷ്മി

Text Size  

Story Dated: Friday, October 05, 2018 03:30 hrs UTC

ലയാള സിനിമയിലെ പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ എന്നും നിലനില്‍ക്കുന്ന താരമാണ് ഫഹദ് ഫാസില്‍. ഇപ്പോള്‍ വരത്തന്‍ എന്ന ചിത്രത്തിലൂടെ ഫഹദിനോട് പ്രേക്ഷകര്‍ക്കിടയിലുള്ള ആരാധന കൂടിയിട്ടേ ഉള്ളൂ. തിരഞ്ഞെടുക്കുന്ന സിനിമകള്‍ കൊണ്ടും അഭിനയ മികവു കൊണ്ടും ഫഹദ് മലയാളികളുടെ മനസ്സില്‍ ഇടംനേടിക്കഴിഞ്ഞു. നേരത്തെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചുംബന രംഗങ്ങളില്‍ അഭിനയിച്ചത് കൊണ്ട് മലയാള സിനിമയുടെ ഇമ്രാന്‍ ഹാഷ്മി എന്ന വിളിപ്പേര് ഫഹദിന് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പേരിനുടമ യുവ താരം ടോവിനോ തോമസാണ്.

ഈ അടുത്തിടെ പുറത്തിറങ്ങിയ മായാനദി ഉള്‍പ്പെടെയുള്ള എല്ലാ ചിത്രത്തിലും ചുംബന രംഗം ഉണ്ടായതോടെ ആ പേര് സോഷ്യല്‍ മീഡിയ ടോവിനോക്കു ചാര്‍ത്തി കൊടുത്തു. എന്നാല്‍ ആ കിരീടം മറ്റൊരാള്‍ ഏറ്റെടുത്തതില്‍ സന്തോഷെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. അങ്ങനെ തന്നെ വിളിക്കുന്നതില്‍ തനിക്കു താല്പര്യം ഇല്ല എന്ന് ടോവിനോ തോമസ് വ്യക്തമാക്കിയിരുന്നു. എന്തായാലും ഇരുവരും പുതിയ സിനിമകളുടെ തിരക്കിലാണ്. ഒരു കുപ്രസിദ്ധ പയ്യനാണ് ടൊവിനോയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.