You are Here : Home / വെളളിത്തിര

വീട് വെക്കാൻ രോഹിണി സഹായിക്കും

Text Size  

Story Dated: Tuesday, August 21, 2018 03:31 hrs UTC

സംസ്ഥാനം പ്രളയക്കടുത്തിയില്‍ ബുദ്ധിമുട്ടി വലയുകയായിരുന്നു. അവര്‍ക്ക് കൈത്താങ്ങായി നിരവധിപേരാണ് ചുറ്റും വന്നത്. മലയാള സിനിമയിലെ നടി നടന്‍മാര്‍ എത്തിയത് ഏറെ ആശ്വാസകരമാണ്. പ്രളയത്തില്‍ ചിലര്‍ക്കാണെങ്കില്‍ ആകെയുള്ള കിടപ്പാടമാണ് നഷ്ടമായത്. ഒരു മാസം കഴിഞ്ഞ് ദുരിത ബാധിത പ്രദേശങ്ങളില്‍ ചെല്ലാന്‍ പ്രകൃതി ഞങ്ങളെ അനുഗ്രഹിക്കുകയാണെങ്കില്‍ ഓര്‍ഗാനിക്, സുസ്ഥിര വാസ്തുവിദ്യ ഉപയോഗിച്ച്‌ ആളുകള്‍ക്ക് വീടുകള്‍ പുതുക്കിപ്പണിയാന്‍ താന്‍ സഹായിക്കും.

വെള്ളപ്പൊക്കത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടമായവര്‍ക്ക് ആ നഷ്ടം ഒരിക്കലും നികത്താനാകുന്നതല്ലെന്നും രോഹിണി പറഞ്ഞു.മറ്റുള്ളവര്‍ അഭയാര്‍ഥികളായവരുടെ ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനുമെല്ലാം പ്രാധാന്യം നല്‍കുമ്ബോള്‍ രോഹിണി മുന്‍ഗണന നല്‍കുന്നത് വീടുകള്‍ നഷ്ടപെട്ടവര്‍ക്കാണ്. പലരും സ്വപ്നങ്ങള്‍ കൂട്ടിവച്ചു ഉണ്ടാക്കിയ വീടിന്റെ അടിത്തട്ട് വരെയാണ് പ്രളയം കൊണ്ടുപോയത്. അതിനൊരു പോംവഴി കണ്ടെത്താനൊരുങ്ങുകയാണ് രോഹിണി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണി തന്റെ മനസിലെ ആശയം പങ്കുവച്ചത്. മുന്‍പ് ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും മറ്റുമായി നടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

രോഹിണിയുടെ വാക്കുകള്‍...

നിരവധി പേര്‍ക്കാണ് വെള്ളപ്പൊക്കത്തില്‍ തങ്ങളുടെ ഉറ്റവരേയും ഉടയവരെയും നഷ്ടമായത്. ആ നഷ്ടം ഒരിക്കലും നികത്താനാകുന്നതല്ല. മറ്റു ചിലര്‍ക്കാണെങ്കില്‍ ആകെയുള്ള കിടപ്പാടമാണ് നഷ്ടമായത്. അവര്‍ ഇനി എല്ലാം ഒന്നില്‍ നിന്നു തന്നെ തുടങ്ങണം. കുറച്ച്‌ ദിവസം മുമ്ബ് പൊന്നാനിയിലെ ഒരു സ്‌കൂളില്‍ പോയിരുന്നു. അന്ന് ചെറിയ ബജറ്റില്‍ വീടുണ്ടാക്കാന്‍ സാധിക്കുന്ന ആശയുമായി പത്തോളം യുവാക്കളെ കണ്ടിരുന്നു. ലാറി ബേക്കറുടെ സങ്കല്‍പ്പമാണ് അവരുടെ പിന്‍ബലം. ഒരുപക്ഷെ ഒരു മാസം കഴിഞ്ഞ് അവിടെ ചെല്ലാന്‍ പ്രകൃതി അനുഗ്രഹിക്കുകയാണെങ്കില്‍ ഓര്‍ഗാനിക്, സുസ്ഥിര വാസ്തുവിദ്യ ഉപയോഗിച്ച്‌ ആളുകള്‍ക്ക് വീടുകള്‍ പുതുക്കിപ്പണിയാന്‍ ഞാന്‍ സഹായിക്കും രോഹിണി പറയുന്നു.

കേരളത്തില്‍ നേരിട്ട് വന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ അവിടുത്തെ ഭൂമിശാസ്ത്രത്തെ കുറിച്ച്‌ കൂടുതല്‍ അറിയാത്തതിനാല്‍ താന്‍ നേരിട്ട് പോയാല്‍ അതൊരു ബാധ്യതയായി മാറുമെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് ഫണ്ടുകള്‍ ശേഖരിച്ചും നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സുഹൃത്തുക്കളുമായി സഹകരിച്ചും ദൗത്യത്തില്‍ പങ്കാളിയാകുന്നുണ്ടെന്നും രോഹിണി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.