You are Here : Home / വെളളിത്തിര

ലാലിനെ പേടിച്ചു സജിത ഫേസ്ബുക് പൂട്ടി

Text Size  

Story Dated: Saturday, July 28, 2018 02:30 hrs UTC

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളില്‍ മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുത് എന്ന് കാണിച്ച നല്‍കിയ കത്തില്‍ ഒപ്പിടുകയും പൂര്‍ണ ബോധത്തോടെയാണ് താന്‍ ഒപ്പിട്ടത് എന്ന് പറയുകയും ചെയ്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പേജില്‍ നേരിട്ട ആക്രമണത്തെത്തുടര്‍ന്ന് സജിത മഠത്തില്‍ തന്റെ ഫേസ്ബുക് പേജ് ഡിലീറ്റ് ചെയ്യുന്നതായി അറിയിച്ചു കൊണ്ട് പോസ്റ്റ് ഇട്ടു.

"താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്‌വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും". എന്നാണ് സജിത തന്റെ പേജില്‍ കുറിച്ചത്.

എന്നാല്‍ പ്രതിഷേധങ്ങളെ തള്ളി മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും മോഹന്‍ലാല്‍ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.