You are Here : Home / വെളളിത്തിര

ഹരിശ്രീ അശോകന്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നു

Text Size  

Story Dated: Sunday, June 03, 2018 04:19 hrs UTC

സ്വഭാവ വേഷങ്ങളിലൂടെയും ഹാസ്യ വേഷങ്ങളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ ഹരിശ്രീ അശോകന്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നു. നിരവധി നടന്‍മാര്‍ സംവിധാനത്തിലേക്കും കടക്കുന്നത് പുതുമയല്ലാതായിരിക്കുന്ന മലയാള സിനിമയില്‍ അടുത്തു തന്നെ ഹരിശ്രീ അശോകന്റെ സിനിമയും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും എന്നാണ് സൂചനകള്‍ ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
മിമിക്രിയിലൂടെ സിനിമയിലെത്തിയ ഹരിശ്രീ അശോകന്‍ നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടുണ്ട്. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെ മകന്‍ അര്‍ജുന്‍ അശോകനും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.