You are Here : Home / വെളളിത്തിര

പറവയുടെ ഡിവിഡിയും സൂപ്പർ ഹിറ്റ്

Text Size  

Story Dated: Friday, June 01, 2018 01:38 hrs UTC

സൗബിന്‍ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭം പറവയുടെ ഡിവിഡി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ദുല്‍ഖര്‍ നായകനായെത്തിയ ഈ ചിത്രത്തിന്റെ ഡിവിഡികള്‍ക്ക് മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ലഭിക്കുന്നത്. കടകളിലും ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലും വലിയ ഡിമാന്റാണ് ഡിവിഡിക്ക്.

പറവയുടെ ഡിവിഡി, ബ്ലൂറേ എന്നിവയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിനുള്ള എല്ലാ ക്രെഡിറ്റും സൗബിനുളളതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
സാധാരണ മലയാള സിനിമകള്‍ റിലീസ് ചെയ്ത് എഴുപത് എണ്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഡിവിഡി പുറത്തുവിടാറുണ്ട്. എന്നാല്‍ പറവയുടെ കാര്യത്തില്‍ ഇതുവളരെ വ്യത്യസ്തമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് തിയറ്ററുകളില്‍ റിലീസിനെത്തിയ ചിത്രത്തിന്റെ ഡിവിഡി മാസങ്ങള്‍ പിന്നിട്ടിട്ടും റിലീസിനെത്തിയില്ല.

നിരവധി ആരാധകരാണ് സിനിമയുടെ ഡിവിഡി റിലീസിന്റെ തീയതി അന്വേഷിച്ചിരുന്നത് ഒടുവില്‍ ആരാധകരുടെ വിഷമം ട്രോളുകളായി വരെ പുറത്തെത്തി. അവസാനം അന്‍വര്‍ റഷീദ്-അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ആണ് സിഡി പുറത്തിറക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.