You are Here : Home / വെളളിത്തിര

ബഡായി ബംഗ്ലാവ് അവസാനിപ്പിക്കുന്നു

Text Size  

Story Dated: Monday, May 28, 2018 06:57 hrs UTC

ഏഷ്യാനെറ്റില്‍ ഏറെ ജനപ്രിയമായ ബഡായി ബംഗ്ലാവ് അവസാനിപ്പിക്കുന്നു. പരിപാടിയുടെ അവതാരകനും നടനുമായി രമേഷ് പിഷാരടിയാണ് ഇക്കാര്യം അറിയിച്ചത്.

പിഷാരടിയുടെ കുറിപ്പ് വായിക്കാം


പ്രിയമുള്ളവരെ...

സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ 'ബഡായി ബംഗഌവ്' പര്യവസാനിപ്പിക്കുകയാണ് ....കഴിഞ്ഞ 5 വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു
ഡയാന സില്‍വേര്‍സ്റ്റര്‍ , മുകേഷേട്ടന്‍,എം.ആര്‍.രാജന്‍ സാര്‍ ,പ്രവീണ്‍ സാര്‍, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു ...

സിനിമാല,
കോമഡി ഷോ,
കോമഡി നഗര്‍ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിന്‍സ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്‌സ്,
ബഡായി ബംഗഌവ്,
മുപ്പതോളം താര നിശകള്‍ ...

ഇങ്ങനെ ചെറുതും വലുതുമായി 15 വര്‍ഷങ്ങള്‍ കൊണ്ട് 1500 ഓളം എപ്പിസോഡുകള്‍ അവതരിപ്പിക്കുവാന്‍ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാര്‍ഡ് നൈറ്റ് ഉള്‍പ്പടെയുള്ള പരിപാടികളില്‍ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ..........

ചാനലും ...പരിപാടിയും ......കലാകാരനുമെല്ലാം ...പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് ...
ആ സത്യം

ആ ശക്തി  നിങ്ങളാണ് ....
എപ്പോഴും ഒപ്പം നില്‍ക്കുന്ന പ്രേക്ഷകരായ നിങ്ങള്‍ക്കും നന്ദി...

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.