You are Here : Home / വെളളിത്തിര

സായി പല്ലവിയുടെ ചുവടുകള്‍ക്ക് മുന്നില്‍ റെക്കോര്‍ഡുകള്‍ കടപു‍ഴകി

Text Size  

Story Dated: Thursday, May 24, 2018 04:20 hrs UTC

ഇന്ത്യന്‍ സിനിമയിലെ തന്നെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തായിരുന്നു ബാഹുബലിയുടെ കുതിപ്പ്. ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടിയതിനൊപ്പം സോഷ്യല്‍ മീഡിയയിലും തരംഗം തീര്‍ത്തിരുന്നു. ബാഹുബലിയിലെ സഹോരെയെന്ന ഗാനമായിരുന്നു യൂട്യൂബില്‍ ഏറ്റവും ശ്രദ്ധനേടിയത്.

ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഗാനങ്ങളില്‍ ഏറ്റവുമധികം കാ‍ഴ്ചക്കാരെന്ന റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനവും സഹോരെ നേടിയെടുത്തിരുന്നു. 11 കോടി 58 ലക്ഷത്തിലധികം പേരാണ് യൂടൂബില്‍ ഗാനം കണ്ടത്. ധനുഷിന്‍റെ വൈ ദിസ് കൊലവെറി 14 കോടിയിലധികം കാ‍ഴ്ചക്കാരുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.

ഇപ്പോ‍ഴിതാ സായി പല്ലവിയുടെ ചുവടുകള്‍ക്ക് മുന്നില്‍ ദക്ഷിണേന്ത്യന്‍ റെക്കോര്‍ഡുകള്‍ കടപു‍ഴകി വീ‍ഴുകയാണ്. നിലവില്‍ കൊലവെറി പാട്ടിനെ മറികടന്നിട്ടില്ലെങ്കിലും ബാഹുബലിയിലെ സഹോരയുടെ റെക്കോര്‍ഡ് തകര്‍ത്തുക‍ഴിഞ്ഞു സായിയുടെ ഫിദയിലെ നൃത്തം.

തെലുങ്കില്‍ വന്‍ വിജയമായി മാറിയ ഫിദയിലെ 'വച്ചിന്‍ഡെ' എന്ന ഗാനമാണ് ദക്ഷിണേന്ത്യയില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. 11 കോടി 81 ലക്ഷത്തിലധികം പേരാണ് ഇൗ ഗാനം യൂട്യൂബിലൂടെ കണ്ടത്.

സായി പല്ലവിയുടെ മനോഹരമായ ചുവടുകള്‍ തന്നെയാണ് ഗാനത്തിന്‍റെ പ്രധാന ഹൈലൈറ്റ്. ശക്തികാന്ത് കാര്‍ത്തിക്ക് ഇൗണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയും ചേര്‍ന്നാണ്. സായിയുടെ 'വച്ചിന്‍ഡെ' ഗാനം കൊലവെറിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.