You are Here : Home / വെളളിത്തിര

സ്‌നേഹം പകര്‍ന്നവര്‍ക്കെല്ലാം ലാലേട്ടന്റെ നന്ദി

Text Size  

Story Dated: Tuesday, May 22, 2018 11:10 hrs EDT

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍. ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന പോസ്റ്റുകളുടേയും ഫോട്ടോകളുടേയും നിലയ്ക്കാത്ത ഒഴുക്കായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയില്‍. സമൂഹ മാധ്യമങ്ങളില്‍ എവിടെ നോക്കിയാലും ലാലേട്ടന്‍ മാത്രം.
 
 
 
ആരാധകരും മലയാളസിനിമയിലെ സഹപ്രവര്‍ത്തകരുമൊക്കെ അദ്ദേഹത്തിന് ആശംസകളുമായെത്തുക പതിവാണെങ്കില്‍ ഇക്കുറി സിനിമാവ്യവസായങ്ങളുടെ പല മേഖലകളില്‍ നിന്നും അദ്ദേഹത്തിന് ആശംസകള്‍ പറന്നെത്തി. മമ്മൂട്ടിയും പൃഥ്വിരാജും സുരേഷ്‌ഗോപിയുമടക്കം മലയാളത്തിലെ മിക്ക താരങ്ങളും ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെങ്കില്‍ തെലുങ്കില്‍ നിന്ന് ജൂനിയര്‍ എന്‍ടിആറും ബോളിവുഡില്‍ നിന്ന് ഹൃത്വിക് റോഷനും പലകാലങ്ങളില്‍ അമ്ബരപ്പിച്ച സൂപ്പര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു.
 
ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ തനിക്ക് സ്‌നേഹം പകര്‍ന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു ലാലിന്റെ പ്രതികരണം.
 
'പിറന്നാള്‍ ആശംസകള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. മുന്നിലൊരു നല്ല വര്‍ഷമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ദീര്‍ഘായുസ്സും സന്തോഷവുമുണ്ടാവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭാര്യ സുചിത്രയ്‌ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പമാണ് മോഹന്‍ലാല്‍ നന്ദി പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More