You are Here : Home / വെളളിത്തിര

മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ വൈറലാകുന്നു

Text Size  

Story Dated: Monday, May 21, 2018 03:54 hrs UTC

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ദിലീപ് അഭിനയിച്ച കഥാപാത്രങ്ങളുടെ നര്‍മ ഡയലോഗുകള്‍ കോര്‍ത്തിണക്കിയും ദുല്‍ഖറിനെയും അനുകരിച്ചുമാണ് മീനാക്ഷിയുടെ കിടിലന്‍ ഡബ്സ്മാഷ്.
 
 
 
ദിലീപിന്റെ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ സിനിമകളിലെയും ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ഡബ്സ്മാഷില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
 
 
 
പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും മീനാക്ഷി അത്ര സജീവമാകാറില്ല. അതുകൊണ്ട് ഡബ്സ്മാഷ് വീഡിയോ പുറത്തുവന്നതോടെ ആരാധകരും അത്ഭുതപ്പെടുകയാണ്. മീനാക്ഷിയുടെ സിനിമാ പ്രവേശം ഉടന്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.